|
ക്രോയിഡണ്‍: ആറായിരത്തിയഞ്ഞൂറിലേറെ മലയാളികള്‍ അധിവസിക്കുന്ന ക്രോയിഡണ്‍ ബറോയില്‍ പുതിയൊരു മലയാളി സംഘടനകൂടി നിലവില്‍ വന്നു. 1986-ല്‍ കേരള കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍
എന്ന പേരില്‍ രൂപംകൊണ്ട മലയാളി കൂട്ടായ്‌മയുടെ പിളര്‍പ്പിലൂടെയാണ് കെസിഡബ്ല്യൂഎ ട്രസ്‌റ്റ് എന്ന പേരില്‍ പുതിയ സംഘടന രൂപീകരിച്ചത്.
More |
| |
|
ജഗതി ശ്രീകുമാറിനും വിദ്യാധരന്‍ മാസ്‌റ്റര്‍ക്കും കാരുണ്യം അവാര്‍ഡ് |
ലണ്ടന്‍: കേരള ഗ്രൂപ്പ് ഓഫ് റസ്റ്ററന്റ്‌സിന്റെ ആദ്യസംരംഭമായ രാഗത്തിന്റെ രജതജൂബിലിയും കാരുണ്യം സാമൂഹികസുരക്ഷാപദ്ധതിയുടെ അവാര്‍ഡ് വിതരണവും ഫെബ്രുവരി 22-ന്. ചലച്ചിത്ര അഭിനയരംഗത്തെ സമഗ്രസംഭാവനയ്‌ക്ക് ജഗതി ശ്രീകുമാറിനും സംഗീതരംഗത്തെ സംഭാവനയ്‌ക്ക് വിദ്യാധരന്‍മാസ്റ്റര്‍ക്കും കാരുണ്യം പുരസ്‌കാരം സമ്മാനിക്കും.
More |
| |
|
നീലത്താമര കോപ്പന്‍ഹെഗനില്‍ 27-ന് പ്രദര്‍ശിപ്പിക്കും |
ടോമിച്ചന്‍ കൊഴുവനാല്‍
കോപ്പന്‍ഹെഗന്‍: സ്‌കാന്‍ഡിനേവിന്‍
മലയാളികളുടെ ചിരകാലാഭിലാഷമായ മലയാള സിനിമാ പ്രദര്‍ശനം ആദ്യമായി കോപ്പന്‍ഹേഗനിലെ വെള്ളിത്തിരയില്‍. മലയാള സാഹിത്യലോകത്തിലെ ഭീഷ്‌മാചാര്യനായ എം.ടി. വാസുദേവന്‍നായരുടെ തൂലികയില്‍ വിരിഞ്ഞ ഏറ്റവും പുതിയ ലാല്‍ ജോസ് ചിത്രമായ നീലത്താമര കോപ്പന്‍ഹെഗനിലെ തീയറ്റില്‍ പ്രദര്‍ശിപ്പിക്കും. ഫെബ്രുവരി 27-ന് ശനിയാഴ്‌ചയാണ് പ്രദര്‍ശനം. കൂടുതല്‍ വിവരങ്ങള്‍ക്കും പ്രദര്‍ശനം കാണുന്നതിനും ബന്ധപ്പെടുക - cph.malayalamtakees@gmail.com |
| |
|
യുവാക്കള്‍ക്കായി ഐഡി കാര്‍ഡുകള്‍ ഫെബ്രുവരി 8 മുതല്‍ |
ലണ്ടന്‍: യുവാക്കള്‍ക്ക് പാസ്‌പോര്‍ട്ട് പോലെ ഉപയോഗിക്കാവുന്ന ഐഡന്റിറ്റി കാര്‍ഡുകള്‍ ഫെബ്രുവരി എട്ടു മുതല്‍ വിതരണം ചെയ്യും. പതിനാറു മുതല്‍ 24 വയസു വരെ പ്രായമുള്ളവര്‍ക്കാണ് നാഷണല്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യുക.
More |
| |
|
ഇ-ചിപ് അടങ്ങിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ സെപ്‌റ്റംബര്‍ മുതല്‍ |
ന്യൂഡല്‍ഹി: വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഒഴിവാക്കുന്നതിനായി ഇന്ത്യന്‍ പാസ്‌പോര്‍ട്ടിലും ഇ-ചിപ് ഘടിപ്പിക്കുന്നു. തീവ്രവാദികള്‍ വ്യാജരേഖകളിലൂടെ പാസ്‌പോര്‍ട്ടുകള്‍ സംഘടിപ്പിക്കുന്നത് തടയാന്‍ ഇതു സഹായകമാകും.
More |
| |
|
സ്റ്റുഡന്റ് വിസ: ബാങ്ക് ബാലന്‍സ് കുറഞ്ഞാല്‍ പ്രവേശനം നിഷേധിക്കും |
ലണ്ടന്‍: സ്‌റ്റുഡന്റ് വിസയിലെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നത് നിയന്ത്രിക്കുന്നതിനും മതിയായ രേഖകളും മറ്റുമില്ലാതെ ബ്രിട്ടണിലേയ്‌ക്ക് കടക്കുന്നതു നിയന്ത്രിക്കുന്നതിനും പുതിയ നടപടികള്‍ ആരംഭിക്കുന്നു. മതിയായ രേഖകളില്ലെങ്കില്‍ ബ്രിട്ടണിലേയ്‌ക്ക് കടക്കുന്നത് തടയുന്നതിനായി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‌കും.
More |
| |
|
ഡിപ്പന്‍ഡന്റ് വിസ ഫീ കുത്തനെ കൂട്ടി |
ലണ്ടന്‍: വിസ ആപ്ലിക്കേഷനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചു. ഡിപ്പന്‍ഡന്റ് വിസയ്‌ക്കുള്ള നിരക്ക് ഇരട്ടിയിലധികമായി കൂട്ടി.നിലവില്‍ യുകെയ്‌ക്കു പുറത്തുള്ള ബന്ധുക്കളെ കൊണ്ടുവരുന്നതിനുള്ള വിസയ്‌ക്ക് 585 പൗണ്ട് ആയിരുന്നത് 1680 പൗണ്ട് ആയി വര്‍ദ്ധിപ്പിച്ചു. സ്വന്തമായി വരുമാനമില്ലാത്ത കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള വിസ ഫീ 1680 പൗണ്ട് ആയി കുത്തനെ വര്‍ദ്ധിപ്പിച്ചു. ഓരോ വര്‍ഷവും ഏതാണ്ട് അയ്യായിരം പേരെങ്കിലും ബന്ധുക്കള്‍ക്കായി വിസയ്‌ക്ക് അപേക്ഷിക്കുന്നുണ്ടെന്നാണ് കണക്ക്. |
| |
|
ഖത്തര്‍ എയര്‍വെയ്‌സ് ഫെബ്രുവരി 22 മുതല്‍ ബാംഗളൂരിലേയ്‌ക്ക് |
ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് ഫെബ്രുവരി 22 - ന് ബാംഗളൂരിലേയ്‌ക്ക് ദോഹയില്‍നിന്ന് പുതിയ സര്‍വീസ് ആരംഭിക്കുന്നു. ഇതോടെ ഇന്ത്യയിലെ പതിനൊന്നു നഗരങ്ങളിലേയ്‌ക്ക് ഖത്തര്‍ എയര്‍വേയ്‌സിന്റെ 71 വിമാനങ്ങള്‍ സര്‍വീസ് നടത്തും.
More |
| |
|
കാഡ്‌ബറിയെ ക്രാഫ്‌റ്റ് ഏറ്റെടുക്കുന്നു |
ലണ്ടന്‍: കാഡ്‌ബറിയെ സ്വന്തമാക്കാന്‍ അമേരിക്കയിലെ ക്രാഫ്‌റ്റ്
ഫുഡ്‌സിന്റെ നീക്കം വിജയത്തിലേയ്‌ക്ക്. 1960 കോടി ഡോളറിനാണ്
ഏറ്റെടുക്കല്‍.
More |
| |
|
സിനിമാതാരം നവ്യനായര്‍ വിവാഹിതയായി |
ഹരിപ്പാട്: സിനിമാതാരം നവ്യനായര്‍ വിവാഹിതയായി. ചങ്ങനാശേരി പെരുന്ന പടിഞ്ഞാറ് മേടയില്‍ രാമകൃഷ്‌ണന്റെയും ശാന്താമേനോന്റെയും മകന്‍ സന്തോഷാണ് വരന്‍. ചേപ്പാട് സികെഎച്ച്‌എസ്‌എസ് ഗ്രൗണ്ടിലെ പ്രത്യേക പന്തലിലായിരുന്നു വിവാഹം. ചേപ്പാട് മുതുകുളം വടക്ക് നന്ദനത്തില്‍ ജെ. രാജുവിന്റെയും വീണയുടെയും പുത്രിയാണ് നവ്യ. ധന്യ എന്നാണ് യഥാര്‍ത്ഥ പേര്. മുംബെയില്‍ ശ്രീചക്ര പ്രൈവറ്റ് പ്രസിഡന്റാണ് വരന്‍ സന്തോഷ്.
|
| |
|
കൊച്ചി ബസ് ടെര്‍മിലിനായി 121 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം |
കൊച്ചി: നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകാന്‍ ലക്ഷ്യമിടുന്ന വൈറ്റില ബസ് ടെര്‍മിനായി 121 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരമായി. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ചെയര്‍മാനായി സൊസൈറ്റിക്കായിരിക്കും തുടക്കത്തില്‍ ടെര്‍മനിലിന്റെ നിര്‍മാണ ചുമതല. പിന്നീട് സൊസൈററിയെ കമ്പനിയായി രജിസ്റ്റര്‍ ചെയ്യും. രാജ്യാന്തര നിലവാരത്തിലാണ് ബസ് ടേര്‍മിനല്‍ നിര്‍മിക്കുന്നത്.
More |
| |
|
ബ്രിട്ടീഷ് പൗരത്വം: പുതിയ നിയമങ്ങള്‍ നിലവില്‍വന്നു
|
ലണ്ടന്‍: ബ്രിട്ടീഷ് സിറ്റിസണ്‍ എന്ന സ്ഥാനം നേടിയെടുക്കുന്നതിനായി ഏര്‍പ്പെടുത്തിയ പുതിയ നിയമങ്ങള്‍ ജനുവരി 13 മുതല്‍ നിലവില്‍വന്നു. കഴിഞ്ഞ വര്‍ഷമാണ് ഇതുസംബന്ധിച്ച ഭേദഗതികള്‍ ആദ്യമായി അവതരിപ്പിച്ചത്.
യുകെ സായുധസേനയില്‍ സേവനമനുഷ്ടിക്കുന്ന മാതാപിതാക്കളുടെ മക്കള്‍ യുകെയ്‌ക്കു പുറത്തു ജനിച്ചാലും ബ്രിട്ടീഷ് പൗരനായി രജിസ്റ്റര്‍ ചെയ്യാം. ഇതിനായി മാതാപിതാക്കളുടെ സമ്മതപത്രം വേണം.
സ്വാഭാവികമായി ബ്രിട്ടീഷ് പൗരന്മാരുടെ മക്കള്‍ യുകെയ്‌ക്കു പുറത്തു ജനിച്ചാലും കുട്ടിക്ക് പതിനെട്ടു വയസു തികയുന്നതിനു മുമ്പായി ബ്രിട്ടീഷ് നാഷണാലിറ്റിക്കായി അപേക്ഷിക്കാം.മറ്റു പൗരത്വമില്ലാത്ത ബ്രിട്ടീഷ് പൗരന്മാര്‍ക്ക് പൗരത്വം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ സെക്ഷന്‍ 4ബി അനുസരിച്ച് പൗരത്വത്തിനായി അപേക്ഷിക്കാം.
ജനുവരി 13-ന് ശേഷം ബ്രിട്ടീഷ് അമ്മമാര്‍ക്ക് ജനിച്ച കുട്ടികള്‍ക്ക് പൗരത്വത്തിന് അര്‍ഹതയുണ്ട്. |
| |
|
കേരളഭംഗിയുമായി രാജധാനി യാത്ര തുടങ്ങി |
ന്യൂഡല്‍ഹി: കേരളത്തിന്റെ ടൂറിസം ഭംഗിയുമായി നിസമുദീന്‍ തിരുവനന്തപുരം
എക്‌സ്‌പ്രസ് യാത്ര തുടങ്ങി. കേരള ടൂറിസം വകുപ്പിന്റെ
ഏറ്റവും വലിയ ബ്രാന്‍ഡിംഗ് സംരംഭമാണിത്. കേന്ദ്ര ടൂറിസം മന്ത്രി ഷെല്‍ജയും കേരള ടൂറിസം മന്ത്രി കോടിയേരി
ബാലകൃഷ്‌ണനും ചേര്‍ന്ന് കന്നിയാത്ര ഉദ്‌ഘാടനം ചെയ്‌തു.
രാജധാനിയുടെ പതിനേഴ് കോച്ചുകള്‍ക്കു പുറത്തും കേരളത്തിന്റെ ചിത്രങ്ങളാണ്. തെങ്ങും കഥകളിയും ഹൗസ് ബോട്ടുകളും വന്യമൃഗസങ്കേതങ്ങളും ബീച്ചുകളും തടാകങ്ങളും വള്ളംകളിയുമെല്ലാം ഇവിടെ വലിയ ചിത്രങ്ങളായി കാഴ്‌ചകളൊരുക്കുന്നു.
കേരളത്തിലേയ്‌ക്ക് ടൂറിസ്‌റ്റുകളെ ആകര്‍ഷിക്കാന്‍ ഹരിയാന, യുപി, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്ന ട്രെയിന്‍ ടൂറിസ്റ്റുകളെ കേരളത്തിലേയ്‌ക്ക് ആകര്‍ഷിക്കാന്‍ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
|
| |
|
സീറോമലബാര്‍ സഭയ്‌ക്ക് ആറു പുതിയ മെത്രാന്മാര്‍; രാമനാഥപുരത്തും മാണ്‌ഢ്യയിലും രൂപതകള്‍ |
കൊച്ചി: സീറോ മലബാര്‍ സഭയ്‌ക്ക് രണ്ടു പുതിയ രൂപതകളും ആറ് പുതിയ മെത്രാന്മാരേയും പ്രഖ്യാപിച്ചു. സീറോ മലബാര്‍ സഭയില്‍ ഇത്രയധികം മെത്രാന്മാരെ ഒന്നിച്ച് പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്.
മോണ്‍സിഞ്ഞോര്‍ റെമിജിയോസ് ഇഞ്ചനാനിയെ തലശേരി രൂപതയിലും മോണ്‍സിഞ്ഞോര്‍ പോളി കണ്ണൂക്കാടനെ ഇരിങ്ങാലക്കുട രൂപതയിലും ബിഷപ്പുമാരായി നിയമിച്ചു. മാര്‍ പോള്‍ ചിറ്റിലപ്പള്ളിയും മാര്‍ ജയിംസ് പഴയാറ്റിലും യഥാക്രമം സ്‌്‌ഥാനമൊഴിയുന്നതിനു പകരമായാണ് പുതിയ നിയമനം.
More |
| |
പ്രമുഖ ഗായിക സുജാതയുടെ മോഹന്റെയും പുത്രിയും യുവഗായികയുമായ ശ്വേതമോഹന്‍ വിവാഹിതയാകുന്നു. ബാംഗളൂര്‍ ജനറല്‍ ഇലക്ടിക്കില്‍ ഇന്റേണല്‍ കണ്‍സള്‍ട്ടന്റ് ഓഡിറ്ററായായ അശ്വിനാണ് വരന്‍. നിശ്ചയം ഈ മാസം പതിനെട്ടിന്. വിവാഹം അടുത്ത വര്‍ഷം പതിനാറിന് എറണാകുളത്ത്.
തിരുവനന്തപുരത്ത് ഹോട്ടല്‍ ഹൊറൈസണിന്റെ ഉടമയും ചെന്നൈയില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനുമായ ശശിയുടെയും പത്മജയുടെയും മകനാണ് അശ്വിന്‍.
|
| |
|
ജ്യോതിബസുവിന് രാജ്യത്തിന്റെ ആദരം |
തുടര്‍ച്ചയായി 23 വര്‍ഷം മുഖ്യമന്ത്രിയും ആറു പതിറ്റാണ്ടുകാലം രാഷ്ട്രീയനക്ഷത്രവുമായിരുന്ന ജ്യോതിബസുവിന് പതിനായിരങ്ങള്‍ അന്ത്യാഞ്‌ജലി അര്‍പ്പിച്ചു. നിയമസഭാ മന്ദിരത്തിലെ റൈറ്റേഴ്‌സ് ബില്‍ഡിംഗില്‍ നാളെ രാവിലെ പത്തര മുതല്‍ രണ്ടര വരെ പൊതുദര്‍ശനത്തിനു വയ്‌ക്കും. തുടര്‍ന്ന് മൂന്നു മുതല്‍ പാര്‍ട്ടി ആസ്ഥാനത്ത് മൃതദേഹം കാണാന്‍ അവസരമുണ്ട്.
മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‌കുന്നതിനായുള്ള അന്ത്യയാത്ര നാലിന് ആരംഭിക്കും. എസ്‌എസ്‌കെഎം ആശുപത്രിക്കാണ് മൃതദേഹം കൈമാറുക. |
| |
|
സച്ചിന് ടെസ്‌റ്റ് ക്രിക്കറ്റില്‍ 13000 റണ |
ചിറ്റഗോങ്: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പതിമൂവായിരം റണ്‍സ് തികച്ചു. ഈ നേട്ടം കൊയ്യുന്ന ആദ്യ കളിക്കാരനാണ് സച്ചിന്‍. ചിറ്റഗോങില്‍ ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസമാണ് സച്ചിന്‍ പുതിയ റിക്കാര്‍ഡിട്ടത്. വ്യക്തിഗത സ്‌കോര്‍ 36-ല്‍ എത്തിയപ്പോഴായിരുന്നു ഈ നേട്ടം. സച്ചിന്‍ 76 റണ്‍സ് നേടി.
ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന റിക്കാര്‍ഡായ 17394 റണ്‍സ്‌് സച്ചിന്റെ പേരിലാണ്.
|
| |
|
ഫ്‌ളാറ്റ് പദ്ധതികളെ നിയന്ത്രിക്കാന്‍ സെബി മാതൃകയില്‍ ഏജന്‍സി രൂപീകരിക്കും |
ന്യൂഡല്‍ഹി: പണം സമാഹരിച്ചശേഷം നിര്‍മാണം നടത്താത്ത റിയല്‍ എസ്റ്റേറ്റ്, ഫ്‌ളാറ്റ് നിര്‍മാണ പദ്ധതികളെ നിയന്ത്രിക്കുന്നതിനായി പ്രത്യേക ഏജന്‍സി രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കുന്നു. ഓഹരി രംഗത്ത് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ - സെബി, ട്രായി എന്നിവയുടെ മാതൃകയിലാവും പുതിയ ഏജന്‍സി. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതിനായുള്ള ബില്‍ അവതരിപ്പിക്കും.
വിദേശഇന്ത്യക്കാരില്‍ ഒട്ടേറെപ്പേര്‍ പാര്‍പ്പിടപദ്ധതികളില്‍ നിക്ഷേപിച്ച പണം നഷ്ടപ്പെടുത്തുന്നതു കണക്കിലെടുത്താണ് പുതിയ നീക്കം. പരസ്യങ്ങള്‍ നല്‌കുന്നതിനും മററും നിയന്ത്രണങ്ങള്‍ വന്നേക്കാം. തെറ്റായ വിവരങ്ങളും അവകാശവാദങ്ങളും നല്‌കുന്നവര്‍ക്കെതിരേ നടപടികളെടുക്കാന്‍ പുതിയ ഏജന്‍സിക്ക് അധികാരമുണ്ടായിരിക്കും. |
| |
|
ഇമിഗ്രേഷന്‍: ഇന്ത്യന്‍ പ്രഫഷണലുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരും |
ലണ്ടന്‍: ഇന്ത്യയടക്കമുളള യൂറോപ്പേതര രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യുകെയിലെ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. നിലവിലുള്ള ജോലികളില്‍ തദ്ദേശീയര്‍ക്ക് കൂടുതല്‍ മുന്‍ഗണന ലഭ്യമാക്കുന്നതിന്റെ ഭാഗമാണിത്.
ഏപ്രില്‍ മുതല്‍ ടയര്‍ വണ്‍ വിഭാഗത്തില്‍ യുകെയില്‍ ജോലിക്കെത്തുന്നവര്‍ക്കുള്ള യോഗ്യതയും ശമ്പള പരിധിയും ഉയര്‍ത്തും. ഇതുവരെ ഡിഗ്രിയും പതിനേഴായിരം പൗണ്ട് വാര്‍ഷികശമ്പളവുമുള്ളവര്‍ക്ക് പോയിന്റ് അടിസ്ഥാനത്തിലുള്ള ടയര്‍വണ്‍ വിഭാഗത്തില്‍ യുകെയില്‍ ജോലിക്കെത്താമായിരുന്നു. എന്നാല്‍ ഇത് യഥാക്രമം ബിരുദാനന്തര ബിരുദവും ഇരുപതിനായിരം രൂപ വാര്‍ഷിക ശമ്പളവുമായി ഉയര്‍ത്തും. പുതിയ പരിഷ്‌കാരങ്ങള്‍ ഹോം സെക്രട്ടറി ഉടന്‍തന്നെ പ്രഖ്യാപിച്ചേക്കും. |
| |
|
വിദേശഇന്ത്യക്കാരുടെ ഇ-മെയില്‍ പരാതികളിന്മേല്‍ നടപടി സ്വീകരിക്കും : വയലാര്‍ രവി |
ന്യൂഡല്‍ഹി: ഇ-മെയിലായി വിദേശഇന്ത്യക്കാര്‍ നല്‌കുന്ന പരാതികളിന്മേല്‍ നടപടിയെടുക്കാന്‍ പ്രവാസികാര്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‌കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി.
ഇമെയിലില്‍ ലഭിക്കുന്ന പരാതികള്‍ ആദ്യവിവര റിപ്പോര്‍ട്ടായി പരിഗണിക്കാനാണ് പരിപാടി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
പവര്‍ ഓഫ് അറ്റോര്‍ണിയുടെ പിന്‍ബലത്തോടെ വീടുകള്‍ക്കായും മറ്റും നടത്തുന്ന നിക്ഷേപങ്ങളില്‍ കബളിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് വിദേശഇന്ത്യക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പ്രവാസികാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. |
| |
|
വര്‍ക്ക് വിസയുള്ളവരെല്ലാം ബയോമെട്രിക് ഐഡി കാര്‍ഡുകള്‍ സൂക്ഷിക്കണം |
ഓയിസ്‌റ്റര്‍ കാര്‍ഡുകളുടെ നിരക്കില്‍ വര്‍ദ്ധന
ലണ്ടന്‍: സ്‌കില്‍ഡ് യുകെ വര്‍ക്ക് വിസയുള്ള വിദേശീയരെല്ലാം ഐഡന്റിറ്റി കാര്‍ഡ് കൊണ്ടുനടക്കണമെന്ന് യുകെ ഇമിഗ്രേഷന്‍ നിയമം അനുശാസിക്കുന്നു. യുകെ മാരിയേജ് വിസ നേടിയവരും സ്‌റ്റുഡന്റ് വിസ നേടിയവരും ഐഡന്റിറ്റി കാര്‍ഡുകള്‍ സൂക്ഷിക്കണം.
പ്രഫഷണല്‍ സ്‌പോര്‍ട്‌മാന്‍മാര്‍, പുരോഹിതര്‍ എന്നിവരും യുകെ വിസ പുതുക്കി ലഭിക്കുന്നതിനായി ഐഡന്റിറ്റി കാര്‍ഡിന് അപേക്ഷിക്കണം.
എല്ലാ വിദേശികള്‍ക്കുമുള്ള ഐഡന്റിന്റി കാര്‍ഡുകളിലും ബയോമെട്രിക് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവും. പോസ്‌റ്റ് ഓഫീസുകളില്‍ ഉള്‍പ്പെടെ യുകെ ഗവണ്‍മെന്റ് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. |
| |
|
ഓയിസ്‌റ്റര്‍ കാര്‍ഡുകളുടെ നിരക്കില്‍ വര്‍ദ്ധന
|
ലണ്ടന്‍: അണ്ടര്‍ഗ്രൗണ്ട് ട്രെയിനുകളില്‍ സോണ്‍ വണ്ണില്‍ ഓയിസ്‌റ്റര്‍ കാര്‍ഡ് ഉപയോഗിക്കുന്നവരുടെ നിരക്കുകള്‍ 1.60 പൗണ്ടില്‍നിന്ന് 1.80 പൗണ്ട് ആയി ഉയര്‍ന്നു. ബസുകളിലും ഓയിസ്‌റ്റര്‍ കാര്‍ഡുകള്‍ക്ക് 20 പെന്‍സിന്റെ വര്‍ദ്ധനയുണ്ട്. ഒരു പൗണ്ടില്‍നിന്ന് 1.20 പൗണ്ടിലേയ്‌ക്കാണ് വര്‍ദ്ധന. പേ ആസ് യു ഗോ ഓയിസ്‌റ്റര്‍ കാര്‍ഡുകള്‍ക്കും 20 പെന്‍സ് അധികം നല്‌കണം.
ഏഴു ദിവസത്തേയ്‌ക്കുള്ള ബസ് പാസിന് 13.80 പൗണ്ടില്‍നിന്ന് 16.60 പൗണ്ടായി ഉയര്‍ന്നു. ട്രാവല്‍ കാര്‍ഡുകളുടെ നിരക്കില്‍ മാറ്റമില്ല. ട്യൂബ് യാത്രക്കാര്‍ക്ക് നിരക്കുകളില്‍ 3.9 ശതമാനം വരെയാണ് വര്‍ദ്ധന. ബസ് യാത്രക്കാര്‍ക്ക് നിരക്കില്‍ 12.7 ശതമാനം വരെ വര്‍ദ്ധനയുണ്ട്. |
| |
|
വെബ്‌സൈറ്റ് വഴി ജിപി അപ്പോയിന്റ്‌മെന്റ് |
കാര്‍ഡിഫ്: വെയില്‍സിലുള്ളവര്‍ക്ക് ഇനി മുതല്‍ എന്‍എച്‌്‌എസിന്റെ വെബ്‌സൈറ്റ് വഴി ജിപി അപ്പോയിന്റ്‌മെന്റിന് ബുക്ക് ചെയ്യാം. മൈഹെല്‍ത്ത് ഓണ്‍ലൈന്‍ എന്ന പേരിലുള്ള വെബ്‌സൈറ്റിനായി 1.7 മില്യണ്‍ പൗണ്ട് അനുവദിച്ചു. ആരോഗ്യപ്രശ്‌നങ്ങളില്‍ ഉപദേശം ലഭ്യമാകുന്നതിനും പുതിയ വെബ്‌സൈറ്റ് ഉപകരിക്കും.
|
| |
|
ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാന്‍ ഇനി പോസ്‌റ്റ് ഓഫീസുകളിലും സൗകര്യം |
ലണ്ടന്‍: യുകെ വിസയ്‌ക്കായുള്ള ബയോമെട്രിക്‌സ് വിവരങ്ങള്‍ ശേഖരിക്കുന്നതിന് പോസ്‌റ്റ് ഓഫീസുകളില്‍ സൗകര്യമൊരുക്കും. വിദേശപൗരത്വമുള്ളവര്‍ക്ക് ഐഡന്റിറ്റി കാര്‍ഡുകള്‍ നല്‌കുന്നതിനുവേണ്ടിയാണ് ബയോമെട്രിക്‌സ് വിവരങ്ങള്‍ സമാഹരിക്കുന്നത്. ഇതിനായി 17 പോസ്‌റ്റ് ഓഫീസുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. വിരലടയാളവും ഫോട്ടോയും ശേഖരിക്കുന്നതിന് ഇവിടെ സൗകര്യമുണ്ടായിരിക്കും.
More |
| |
|
പോസ്‌റ്റല്‍ സ്‌റ്റാംപുകളുടെ വില വര്‍ദ്ധിക്കും |
ലണ്ടന്‍: പോസ്‌റ്റല്‍ സ്‌റ്റാംപുകളുടെ വില രണ്ടു പെന്‍സ് വര്‍ദ്ധിക്കും. ഏപ്രില്‍ മുതല്‍ ഫസ്റ്റ് ക്ലാസ് സ്റ്റാംപുകളുടെ നിരക്ക് 41 പെന്‍സ് ആകും. സെക്കന്‍ഡ് ക്ലാസ് സ്റ്റാംപുകള്‍ക്ക് 32 പെന്‍സ് ആയിരിക്കും നിരക്ക്. |
| |
|
ഇന്ത്യയില്‍ യുണീക് ഐഡി നമ്പര്‍ 2011 ഫെബ്രുവരി മുതല്‍ |
ന്യൂഡല്‍ഹി: ലോകത്തില്‍ തന്നെ ആദ്യമായി ഓരോ പൗരനും യുണീക് ഐഡന്റിറ്റി നമ്പര്‍ നല്‍കാനുള്ള ഇന്ത്യയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 2011 ഫെബ്രുവരിയില്‍ ഐഡികള്‍ നല്‍കിത്തുടങ്ങും. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ നന്ദന്‍ നിലേകാനിയുടെ നേതൃത്വത്തിലാണ് ഈ ബൃഹദ് സംരംഭത്തിനുള്ള തയാറെടുപ്പുകള്‍ നടക്കുന്നത്.
More |
| |
|
ഇന്ത്യയിലെ മൊബൈല്‍ നമ്പരുകള്‍ 11 അക്കമായി മാറുന്നു |
ന്യൂഡല്‍ഹി: കൂടുതല്‍ മൊബൈല്‍ സര്‍വീസസ് കമ്പനികള്‍ രംഗത്തു വരുന്നതോടെ ഇന്ത്യയിലെ മൊബൈല്‍ നമ്പരുകള്‍ 11 അക്കമായി മാറുന്നു. നിലവിലുള്ള പത്തക്ക നമ്പരുകള്‍ 600 ദശലക്ഷം നമ്പരുകള്‍ ഉള്‍ക്കൊളളാനേ കഴിയൂ എന്നതു കൊണ്ടാണിത്. താമസിയാതെ തന്നെ ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം 500 ദശലക്ഷം ആകും എന്നാണ് കണക്ക്. |
| |
|
ഓട്ടിസം: മലയാളികുടുംബങ്ങളെക്കുറിച്ച് ഡോക്യുമെന്ററി |
ലണ്ടന്‍: യുകെയിലെ മലയാളി കുടുംബങ്ങളിലെ ഓട്ടിസം ബാധിച്ച കുട്ടികളെക്കുറിച്ച് ഡോക്യുമെന്ററി തയാറാക്കുന്നു. ഓട്ടിസ്‌റ്റിക്കായ കുട്ടികളുടെ മാതാപിതാക്കളെയും കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ളതാണ് പരിപാടി. മലയാളി കുടുംബങ്ങളെ ഈ രോഗാവസ്ഥ എങ്ങനെ ബാധിക്കുന്നു, സമൂഹത്തിന്റെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രതികരണങ്ങള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നത്. യുകെയില്‍ മാത്രം 5,35,000 പേര്‍ക്ക് ഓട്ടിസം ഉണ്ടെന്നാണ് കണ്ടെത്തല്‍.
More |
| |
|
ബ്രോഡ്‌ബാന്‍ഡിനായി അധിക നികുതി വരും |
ലണ്ടന്‍: സൂപ്പര്‍ഫാസ്റ്റ് ബ്രോഡ്‌ബാന്‍ഡിനായി ഓരോ വീട്ടുകാരും ഇനി 50 പെന്‍സ് അധികമായി നികുതി നല്‌കേണ്ടിവരും. ചാന്‍സിലര്‍ അലിസ്റ്റെയര്‍ ഡാര്‍ലിംഗാണ് ഇതിനായി പുതിയ നിര്‍ദേശങ്ങള്‍ വച്ചത്. ടെലിഫോണ്‍ ബില്ലിനൊപ്പമായിരിക്കും ഇത് ചേര്‍ക്കുക. ഒന്നിലധികം ടെലിഫോണ്‍ ലൈനുള്ളവര്‍ ഓരോന്നിനും നികുതി നല്‌കണം. നാഷണല്‍ ഇന്‍ഷ്വറന്‍സിനായി നല്‌കേണ്ടി വരുന്ന തുകയും വര്‍ദ്ധിക്കും. 25,000 പൗണ്ട് വാര്‍ഷിക വരുമാനമുള്ളവര്‍് അധികമായി 200 പൗണ്ട് നല്‌കണം. 2011 ഏപ്രില്‍ പതിനൊന്നു മുതലാണ് ഇതു നടപ്പിലാകുക. ട്രഷറിയിലേയ്‌ക്ക് അധികമായി 3 ബില്യണ്‍ പൗണ്ട് വരുമാനമുണ്ടാക്കുന്നതാണ് ഈ നീക്കം. |
| |
|
വിസയ്‌ക്ക് അപേക്ഷിക്കുമ്പോള്‍തന്നെ ഇംഗ്ലീഷ് ടെസ്‌റ്റ് വേണം: എംപിമാര |
ലണ്ടന്‍: കുടിയേറ്റത്തെക്കുറിച്ച് സംസാരിക്കുന്നത് വര്‍ണവിവേചനമല്ലെന്ന് പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണ്‍ പറഞ്ഞതിനു തൊട്ടുപിന്നാലെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്നും രണ്ട് പ്രമുഖ എംപിമാര്‍ തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടു. മുന്‍ ലേബര്‍ സോഷ്യല്‍ സെക്യൂരിറ്റി മിനിസ്‌റ്റര്‍ ഫ്രാങ്ക് ഫീല്‍ഡ്, മുന്‍ ടോറി ഡിഫന്‍സ് മിനിസ്റ്റര്‍ നിക്കോളാസ് സോംസ് എന്നിവരാണ് കുടിയേറ്റം നിയന്ത്രിക്കുന്നതിനായി ശബ്ദമുയര്‍ത്തിയത്. പാര്‍ലമെന്റിലെ ക്രോസ് പാര്‍ട്ടി ഗ്രൂപ്പ് ഫോര്‍ ബാലന്‍സ്‌ഡ് ഇമിഗ്രേഷന്‍ ചെയര്‍മാന്‍മാരാണ് ഇരുവരും. യു.കെ വിസയ്‌ക്കായി അപേക്ഷിക്കുന്നവര്‍ക്ക് ഇംഗ്ലീഷ് ടെസ്റ്റിന് വിധേയരാകണമെന്നതാണ് പ്രധാനപ്പെട്ട ആവശ്യം. സമൂഹവുമായി ഇടപഴകുന്നതിനും ജോലി കണ്ടെത്തുന്നതിനും അവരുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും തിരിച്ചറിയുന്നതിനും ഇംഗ്ലീഷ് സംസാരിക്കേണ്ടത് അത്യാവശ്യമാണെന്ന് അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
More |
| |
|
നിയമവിരുദ്ധ ജോലിക്ക് പിഴ: കുടിശിക 6.5 മില്യന്‍ പൗണ്ട്
|
ലണ്ടന്‍: നിയമപരമായി ജോലി ചെയ്യാന്‍ അനുവാദമില്ലാത്തവരെ ജോലിക്ക് നിയമിച്ച തൊഴില്‍ദായകര്‍ വിധിച്ച പിഴയില്‍ ഇനിയും പിരിഞ്ഞു കിട്ടാനുള്ള ആറരലക്ഷം മില്യന്‍ പൗണ്ട്. നിയമലംഘനത്തിന് പതിനായിരം പൗണ്ട് വരെ ശിക്ഷ ലഭിക്കാം. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി 29 മുതല്‍ ഒക്ടോബര്‍ 19 വരെയുള്ള കണക്കുകളനുസരിച്ച് ശരാശരി 5000 പൗണ്ട് ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 3164 കേസുകളില്‍ പിഴയാടാക്കാന്‍ ഉത്തരവായെങ്കിലും 1301 കേസുകളില്‍ ഇതുവരെ പിഴയടച്ചിട്ടില്ല.
പിഴ ഈടാക്കുന്നതിലെ പിഴവ് ഹോ ഓഫീസിന്റെ വീഴ്‌ചയാണെന്ന് ലിബറല്‍ ഡമോക്രാറ്റ് ഹോം അഫയേഴ്‌സ് സ്‌പോക്ക്‌സ്‌മാന്‍ പ്രതികരിച്ചു.
|
| |
|
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ജനുവരി 28 മുതല്‍ |
ദുബായ്: ലോകമെങ്ങുമുള്ള ഷോപ്പിംഗ് പ്രേമികള്‍ ഉറ്റുനോക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ജനുവരി 28-ന് തുടക്കം കുറിക്കും. പതിനഞ്ചാമത് ഷോപ്പിംഗ് ഫെസ്റ്റിവലാണ് ഇക്കുറി അരങ്ങേറുന്നത്. 2010-ല്‍ 15 ദശലക്ഷം സന്ദര്‍ശകരെയാണ് ദുബായ് പ്രതീക്ഷിക്കുന്നത്. ഒരു കുടുംബം, ഒരു ലോകം, ഒരു ഉത്സവം എന്നതാണ് ഇക്കുറി ഫെസ്റ്റിവലിന്റെ മുദ്രാവാക്യം.
ലണ്ടനില്‍നിന്ന് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ സന്ദര്‍ശിക്കുന്നതിന് ലിങ്ക് എയര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 0208 665 0206 or visit
www.linkair.co.uk
|
| |