About us | Media Kit | Contact us | Font | Sitemap
 

ചീഫ്‌ ജസ്റ്റീസ്‌ കെ.ജി. ബാലകൃഷ്‌ണന്‌ പ്രഥമ വി.കെ കൃഷ്‌ണമേനോന്‍ പുരസ്‌കാരം

ലണ്ടന്‍: പ്രഥമ വി.കെ. കൃഷ്‌ണമേനോന്‍ പുരസ്‌കാരം ഇന്ത്യയുടെ ചീഫ്‌ ജസ്റ്റീസ്‌ കെ.ജി. ബാലകൃഷ്‌ണന്‌ സമ്മാനിച്ചു. ലണ്ടനില്‍ നടന്ന ചടങ്ങില്‍ വി.കെ. കൃഷ്‌ണമേനോന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മനേക്‌ എസ്‌ ദലാല്‍ പുരസ്‌കാരം സമ്മാനിച്ചു. More
 

മാന്ദ്യം പിടിമുറുക്കി
ലണ്ടന്‍: കഴിഞ്ഞ അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മാന്ദ്യത്തെ നേരിടുകയാണ്‌ യു.കെ. വീടുകളുടെ വില കഴിഞ്ഞ ഒരു പത്തുവര്‍ഷത്തിനിടെ ആദ്യമായി ഇടിഞ്ഞു. ഇന്ധനവില കുതിച്ചുകയറി. നിത്യോപയോഗ സാധനങ്ങള്‍ക്കാകെ പൊള്ളുന്ന വില. ലോകസാമ്പത്തികശക്തിയായ അമേരിക്ക നേരിടുന്ന സാമ്പത്തികഞെരുക്കം യു.കെയിലും നേരിട്ട്‌ പ്രതിഫലിക്കുകയാണ്‌.     More

 
സൂര്യ ഇന്ത്യ ഫെസ്റ്റിവല്‍
ലണ്ടന്‍: പതിനഞ്ചാമത്‌ സൂര്യ ഇന്ത്യ ഡാന്‍സ്‌ ആന്‍ഡ്‌ മ്യൂസിക്‌ ലണ്ടന്‍ ഫെസ്റ്റിവല്‍ നവംബര്‍ 22-ന്‌ അരങ്ങേറി. ഭുവനേശ്വറില്‍നിന്നുള്ള പ്രശസ്‌ത ഇന്ത്യന്‍ ക്ലാസിക്കല്‍ ഒഡിസി നര്‍ത്തകരായ അക്ഷയ്‌ പരിഞ്ചയും സംഘവും അവതരിപ്പിച്ച ഒഡിസി നൃത്തം, രാജേഷ്‌ വൈദ്യയും സംഘവും അവതരിപ്പിച്ച ക്ലാസില്‍ ഫ്യൂഷന്‍ സംഗീതം എന്നിവയായിരുന്നു പ്രധാന പരിപാടികള്‍. ഈസ്റ്റ്‌ ഹാം സൗത്തിലെ ഈസ്റ്റ്‌ ഹാം ടൗണ്‍ ഹാളിലായിരുന്നു പരിപാടികള്‍.  
 
തട്ടുകടയില്‍ പ്രത്യേക ഡിസ്‌ക്കൗണ്ട്‌
ചാഡ്‌വെല്‍ ഹീത്ത്‌: പ്രമുഖ സൗത്ത്‌ ഇന്ത്യന്‍ റസ്റ്ററന്റ്‌ ആയ തട്ടുകട ഡിസംബര്‍ പത്തുവരെ പ്രത്യേക ഡിസ്‌ക്കൗണ്ട്‌ ഏര്‍പ്പെടുത്തി. ചാഡ്‌വെല്‍ ഹീത്ത്‌ ശാഖയില്‍ (1177 High Road (A118) Chadwell Heath (Romford) Essex - RM6 4AL) മാത്രമാണ്‌ ഡിസ്‌ക്കൗണ്ട്‌ ലഭ്യമാകുക. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ ലഞ്ച്‌ സമയത്ത്‌ ഓര്‍ഡര്‍ നല്‌കുമ്പോള്‍ 15 ശതമാനം വരെ ഇളവ്‌ ലഭിക്കും. വൈകുന്നേരങ്ങളില്‍ പത്തു ശതമാനം വരെ ഇളവുണ്ടാകും. വെള്ളിയാഴ്‌ചകളിലും ശനിയാഴ്‌ചകളിലും ലഞ്ച്‌ സമയത്ത്‌ പത്തു ശതമാനവും വൈകുന്നേരങ്ങളില്‍ അഞ്ചു ശതമാനവുമാണ്‌ ഇളവ്‌. 30 പൗണ്ടിനു മുകളില്‍ ഓര്‍ഡര്‍ നല്‌കുന്നവര്‍ക്കാണ്‌ ഇളവ്‌ ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 0790 418 3336, 0208 590 6805 എന്നീ നമ്പരുകളില്‍ വിളിക്കുക. തട്ടുകടയുടെ രണ്ടാമത്തെ ശാഖയാണ്‌ ചാഡ്‌വെല്‍ ഹീത്തിലേത്‌. ആഘോഷങ്ങള്‍ക്കും മറ്റുമായി മുന്‍കൂട്ടി ബുക്ക്‌ ചെയ്യുന്നതിനും സൗകര്യമുണ്ട്‌. ഹോം ഡലിവറിയും ടേക്ക്‌എവേ സൗകര്യവുമുണ്ട്‌. അറുപതു സീറ്റുള്ള ലോഞ്ച്‌, കരോക്കെ സൗകര്യം എന്നിവയുണ്ട്‌. ക്രിസ്‌മസ്‌ പാര്‍ട്ടി ബുക്കിംഗുകള്‍ ആരംഭിച്ചുകഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: http://www.thattukada.co.uk/chadwellheath/index.php
 
ബേസിംഗ്‌സ്റ്റോക്ക്‌ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്‌മസ്‌ ആഘോഷം
ബേസിംഗ്‌സ്‌റ്റോക്ക്‌: ബേസിംഗ്‌സ്റ്റോക്ക്‌ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്‌മസ്‌ -ന്യൂഇയര്‍ ആഘോഷം ഡിസംബര്‍ 27-ന്‌ ഓക്‌ബ്രിഡ്‌ജ്‌ കമ്യൂണിറ്റി ഹാളില്‍ നടക്കും. വൈകുന്നേരം നാലിന്‌ തുടങ്ങുന്ന ചടങ്ങ്‌ രാത്രി വരെ നീണ്ടുനില്‌ക്കും. അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.വി. ഉമേഷും, സെക്രട്ടറി സജീഷ്‌ ടോമും ഉദ്‌ഘാടന പ്രസംഗം നടത്തും. ഫാ. വിന്‍സന്റ്‌ ഹാര്‍വി, ഫാ. ഷൗരി ഗാലി എന്നിവര്‍ ക്രിസ്‌മസ്‌, ന്യൂഇയര്‍ പ്രസംഗങ്ങള്‍ നടത്തും. ബേസിംഗ്‌സ്‌റ്റോക്കിലെ 200 മലയാളികള്‍ പങ്കെടുക്കും. പരമ്പരാഗത രീതിയിലുള്ള ക്രിസ്‌മസ്‌ പരിപാടികള്‍, കുട്ടികളുടെ ഡാന്‍സ്‌, ക്രിസ്‌മസ്‌ ഡിന്നര്‍, പ്രഫഷണല്‍ ഗാനമേള എന്നിവ പരിപാടികള്‍ക്ക്‌ കൊഴുപ്പേകും. ട്രെഷറര്‍ ജോണി ജോസഫ്‌ സ്വാഗതവും, ജോയിന്റ്‌ സെക്രട്ടറി വിന്‍സന്റ്‌ പോള്‍ നന്ദിയും പറയും. എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയംഗങ്ങള്‍ പരിപാടിക്ക്‌ നേതൃത്വം നല്‌കും.
 
വോക്കിംഗ്‌ മലയാളി അസോസിയേഷന്‍ രൂപീകരിച്ചു
വോക്കിംഗ്‌: വോക്കിംഗിലെയും പരിസര പ്രദേശങ്ങളിലെയും മലയാളികള്‍ ചേര്‍ന്ന്‌ മലയാളി അസോസിയേഷന്‌ രൂപം നല്‌കി. കേരളപ്പിറവി ദിനത്തില്‍ രൂപീകൃതമായ അസോസിയേഷന്റെ പ്രഥമ പ്രസിഡന്റായി സണ്ണി ചേര്‍ത്തല തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍: ജയിന്‍ കണ്ണൂര്‍ - വൈസ്‌ പ്രസിഡന്റ്‌, ടോമിച്ചന്‍ കൊഴുവനാല്‍ - സെക്രട്ടറി, ശശികുമാര്‍ കൊട്ടാരക്കര - ട്രഷറര്‍. പതിനഞ്ചംഗ കമ്മിറ്റിയില്‍ നിന്നാണ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. കമ്മിറ്റി അംഗങ്ങളായി ജോയി പൗലോസ്‌, ജോണ്‍സണ്‍ കുര്യന്‍, ജയ്‌മോന്‍ മാന്തുരുത്തി, പ്രവീണ്‍ തൊടുപുഴ, സോളസ്‌, ലിയോ മാത്യു, ഷിബു, ജോജി വൈറ്റിലി, റജി സാമുവല്‍, ഡിജു സെബാസ്റ്റ്യന്‍ എന്നിവരെ പൊതുയോഗം തെരഞ്ഞെടുത്തു. വോക്കിംഗ്‌ ആല്‍ഫാ റോഡിലുള്ള കൗണ്‍സില്‍ ഹാളിലാണ്‌ പൊതുയോഗം ചേര്‍ന്നത്‌. ജയിന്‍ സ്വാഗതവും ശശാങ്കന്‍ നന്ദിയും പറഞ്ഞു. ജോണ്‍സണ്‍, സണ്ണി എന്നിവര്‍ പ്രസംഗിച്ചു. ഡിസംബറില്‍ വിപുലമായ ക്രിസ്‌മസ്‌-ന്യൂഇയര്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അസോസിയേഷന്‍ പ്രഥമ കമ്മിറ്റിയില്‍ തീരുമാനിച്ചു.
പി.ടി. കുഞ്ഞിമുഹമ്മദിന്‌ ലണ്ടനില്‍ ആദരം ലണ്ടന്‍: പ്രസിദ്ധ മലയാള സിനിമാ സംവിധായകന്‍ പി.ടി. കുഞ്ഞിമുഹമ്മദിന്‌ ലണ്ടനില്‍ സ്വീകരണം നല്‌കി. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും 61-ാം വാര്‍ഷികത്തോട്‌ അനുബന്ധിച്ച്‌ മുസ്ലിം എഡ്യൂക്കേഷണല്‍ സൊസൈറ്റി ഓഫ്‌ ഓക്‌സ്‌ഫഡ്‌ സംഘടിപ്പിച്ച സ്വീകരണത്തില്‍ പ്രമുഖര്‍ പങ്കെടുത്തു. More
ഇന്ത്യന്‍ രൂപയുടെ മൂല്യവ്യത്യാസവും ഓഹരിവിപണിയിലെ നിക്ഷേപവും പ്രഭാ മനോജ്‌ കല്ലുകളം:- പണപ്പെരുപ്പം, ഉയരുന്ന പലിശനിരക്ക്‌, വര്‍ദ്ധിക്കുന്ന എണ്ണവില, രാഷ്‌ട്രീയ അനിശ്ചിതാവസ്ഥ ഇതൊക്കെക്കൊണ്ട്‌ ഇന്ത്യക്ക്‌ ശനിദശയായിരുന്നെങ്കിലും വിദേശഇന്ത്യക്കാര്‍ക്ക്‌ അത്രമോശമല്ലാത്ത കാലമായിരുന്നു ഇത്‌. ഇന്ത്യന്‍ രൂപയ്‌ക്ക്‌ അനുഭവപ്പെട്ട മൂല്യശോഷണമാണ്‌ വിദേശഇന്ത്യക്കാര്‍ക്ക്‌ ഓര്‍ക്കാപ്പുറത്ത്‌ വന്‍ നേട്ടമായത്‌.   More
പോസ്റ്റ്‌ വാച്ച്‌ ഇനി കണ്‍സ്യൂമര്‍ കൗണ്‍സിലിന്റെ ഭാഗമാകുന്നു  തപാല്‍ ഉപയോക്താക്കളുടെ ഉപഭോക്തൃത്തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി പ്രവര്‍ത്തിച്ചിരുന്ന പോസ്റ്റ്‌ വാച്ച്‌ ഒക്‌ടോബര്‍ ഒന്നു മുതല്‍ എനര്‍ജി വാച്ചിനും നാഷണല്‍ കണ്‍സ്യൂമര്‍ കൗണ്‍സിലിന്റെയും ഭാഗമാകുന്നു
വിവാഹിതരായി  ചങ്ങനാശേരി മുക്കാടന്‍ സെബാസ്റ്റ്യന്‍ കുര്യന്റെയും ഹന്‍സി സെബാസ്റ്റ്യന്റെയും മകന്‍ ബിജുവും കോഴിക്കോട്‌ മലാപ്പറമ്പ്‌ വലിയമിയാലില്‍ ഡോ. വി.ജെ. ഫിലിപ്പിന്റെയും മേരി ഫിലിപ്പിന്റെയും മകള്‍ മഞ്‌ജുവും (ലെയ്‌ട്ടണ്‍സ്റ്റോണ്‍, യുകെ) വിവാഹിതരായി
അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ നോട്ടിംഗ്‌ഹാമില്‍ ഭാരതത്തില്‍ നിന്നുള്ള ആദ്യ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ നോട്ടിംഗ്‌ഹാമില്‍ ആഘോഷിച്ചു. ലെന്റന്‍ ബോള്‍വാഡിലെ സെന്റ്‌ പോള്‍സ്‌ കാത്തലിക്‌ ചര്‍ച്ചില്‍ മലയാളത്തില്‍ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന്‌ ലദീഞ്ഞ്‌, പ്രദക്ഷിണം. തിരുന്നാളിനോട്‌ അനുബന്ധിച്ച്‌ പാരിഷ്‌ ഹാളില്‍ സമ്മേളനവും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.
എമിറേറ്റ്‌സിന്‌ സ്‌കൈട്രാക്‌സ്‌ അവാര്‍ഡ്‌
ലണ്ടന്‍: ഏറ്റവും മികച്ച ഇന്‍ഫ്‌ളൈറ്റ്‌ എന്റര്‍ടെയ്‌ന്‍മെന്റിനുള്ള സ്‌കൈട്രാക്‌സ്‌ 2008 അവാര്‍ഡ്‌ ഇക്കുറിയും എമിറേറ്റ്‌സ്‌ സ്വന്തമാക്കി. തുടര്‍ച്ചയായി നാലാം തവണയാണ്‌ എമിറേറ്റ്‌ ഈ ആഗോള പുരസ്‌കാരത്തിന്‌ അര്‍ഹരാകുന്നത്‌. സ്‌കൈട്രാക്‌സിന്റെ നേതൃത്വത്തില്‍ 2007 ഓഗസ്റ്റ്‌ മുതല്‍ ജൂണ്‍ 2008 വരെ 93 രാജ്യങ്ങളില്‍നിന്നുള്ള 15 ദശലക്ഷം യാത്രക്കാര്‍ക്കിടയില്‍ നടത്തിയ ആഗോള എയര്‍ലൈന്‍ സര്‍വേ ഫലത്തില്‍നിന്നാണ്‌ അവാര്‍ഡിനായി എമിറേറ്റ്‌സിനെ തെരഞ്ഞെടുത്തത്‌.    More
സ്‌ത്രീകളിലെ രതിമൂര്‍ച്ഛ: ഗവേഷണം വിജയത്തില്‍
ലൈംഗികമൂര്‍ച്ഛയിലെത്താന്‍ കഴിയാത്ത സ്‌ത്രീകള്‍ക്കായി ഓസ്‌ട്രേലിയന്‍ ശാസ്‌ത്രജ്ഞര്‍ കണ്ടെത്തിയ പുതിയ ചികിത്സാ രീതി ഏറെ ഫലപ്രദമാണെന്ന്‌ തെളിഞ്ഞു. തൊലിപ്പുറമേ പുരട്ടാവുന്ന ജെല്‍ രൂപത്തിലുള്ളതാണ്‌ പുതിയതായി കണ്ടെത്തിയ മരുന്ന്‌. നെക്‌സ്‌ജെന്‍ ഫാര്‍മസ്യൂട്ടിക്കല്‍സും അഡ്വാന്‍സ്‌ഡ്‌ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്നാണ്‌ ഗവേഷണം നടത്തിയത്‌.     More
മീന്‍ നല്‌കിയാല്‍ എക്‌സീമയെ ചെറുക്കാം
സ്വീഡന്‍: എക്‌സീമ പോലുള്ള ചര്‍മ്മരോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മത്സ്യത്തിന്‌ കഴിവുണ്ടെന്ന്‌ സ്വീഡനിലെ ശാസ്‌ത്രജ്ഞര്‍ നടത്തിയ ഗവേഷണങ്ങള്‍ തെളിയിച്ചു. ഒന്‍പതു മാസം പ്രായമെത്തുന്നതിനു മുന്‍പേ കുട്ടികള്‍ക്ക്‌ മീന്‍ നല്‌കിത്തുടങ്ങിയാല്‍ രോഗത്തെ അകറ്റി നിര്‍ത്താമെന്നാണ്‌ ഗവേഷകരുടെ നിഗമനം. 17,000 ശിശുക്കളില്‍ നടത്തിയ പഠനങ്ങളില്‍നിന്നാണ്‌ പുതിയ കണ്ടെത്തല്‍ നടത്തിയത്‌. ഏതു തരം മീനാണെങ്കിലും ഗുണമുണ്ടെന്നാണ്‌ കണ്ടെത്തല്‍.    More