തിരുവനന്തപുരം എയര്‍പോര്‍ട്ട്‌ ടെര്‍മിനല്‍ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും


തിരുവനന്തപുരം: എയര്‍പോര്‍ട്ടിന്റെ പുതിയ ടെര്‍മിനല്‍ സെപ്‌റ്റംബര്‍ പകുതിയോടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ ഉദ്‌ഘാടനം ചെയ്യും. പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ ഉപയോഗിക്കുന്നതിന്‌ 755 രൂപ യൂസേഴ്‌സ്‌ ഫീ ആയി നല്‌കണം. പണി പൂര്‍ത്തിയായെങ്കിലും തര്‍ക്കത്തെത്തുടര്‍ന്ന്‌ ഉദ്‌ഘാടനം നീണ്ടുപോകുകയായിരുന്നു. കേന്ദ്രമന്ത്രി വയലാര്‍ രവിയെ ഉദ്‌ഘാടകനായി നിശ്ചയിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതിന്‌ അനുകൂലമായിരുന്നില്ല. 3.5 ലക്ഷം ചതുരശ്രയടി വലിപ്പമുള്ളതാണ്‌ പുതിയ ടെര്‍മിനല്‍. 650 കാറുകള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യുന്നതിനുള്ള സൗകര്യമുണ്ടാകും. ബൈപാസ്‌ റോഡിലെ അനന്തപുരി ആശുപത്രിക്ക്‌ സമീപത്തു തയാറാക്കിയ റാംപിലൂടെയാണ്‌ ഡൊമസ്‌റ്റിക്‌ ടെര്‍മിനലും പുതിയതായി പണിതീര്‍ത്ത കെട്ടിടത്തിലേയ്‌്‌ക്ക്‌ ഉടന്‍ മാറ്റി സ്ഥാപിക്കും. വിവിധ എയര്‍വെയ്‌സ്‌, ഇമിഗ്രേഷന്‍ ഏജന്‍സികളും ഇവിടേയ്‌ക്കു മാറും. സിഐഎസ്‌എഫിന്റെയും ഡയറക്ടര്‍ ഓഫ്‌ സിവില്‍ ഏവിയേഷന്റെയും സാങ്കേതിക അനുമതി കൂടിയാണ്‌ ഇനി ബാക്കിയുള്ളത്‌.