|
റോഡിലെ കുഴി: ബൈക്ക് യാത്രക്കാരന്‍ ബസിനടിയില്‍പെട്ട് മരിച്ചു
ചേര്‍ത്തല: റോഡിലെ കുഴിയൊഴിവാക്കാന്‍ ബൈക്ക് വെട്ടിച്ചുനിര്‍ത്തുന്നതിനിടെ തെറിച്ചുവീണ യാത്രക്കാരന്‍ സ്വകാര്യബസിനടിയില്‍പെട്ട് മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഏഴാംവാര്‍ഡില്‍ പാട്ടുപറമ്പില്‍ മാധവക്കുറുപ്പിന്റെ മകന്‍ പത്മകുമാറാണ് (42) മരിച്ചത്. വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ കെഎസ്‌ആര്‍ടിസി സ്‌റ്റാന്‍ഡിനു സമീപത്തെ ഗവ.ഗേള്‍സ്‌എച്ച്‌എസിനു സമീപമായിരന്നു അപകടം. ബിഎസ്‌എന്‍എല്‍ കരാര്‍ തൊഴിലാളിയായ പത്മകുമാര്‍ സുഹൃത്ത് ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിലിരുന്നു യാത്രചെയ്യുന്നതിനിടെയാണ് തെറിച്ചുവീണ് ബസിനടിയില്‍പെട്ടത്.
 |