|
യുദ്ധവിമാനം തകര്‍ന്ന്
ഒരാള്‍ മരിച്ചു
പശ്ചിമബംഗാള്‍: വ്യോമസേനയുടെ മിഗ് 27 യുദ്ധവിമാനം തകര്‍ന്ന് ഒരാള്‍ മരിച്ചു. 25 പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. ജല്‍പായ്‌ഗുഡി ജില്ലയില്‍പ്പെട്ട ഭോട്‌പുട്ടി ഗ്രാമത്തിലെ വയലിലാണ് വിമാനം തകര്‍ന്നുവീണത്. കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരുന്ന ആളാണു മരിച്ചത്.
ഹഷിമാര വ്യോമതാവളത്തില്‍നിന്നു രാവിലെ പത്തരയ്‌ക്ക് പതിവു പരിശീലനത്തിനായി പറന്നുയര്‍ന്നു മിനിട്ടുകള്‍ക്കകം വിമാനം തകര്‍ന്നുവീഴുകയായിരുന്നു. പാരഷൂട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പൈലറ്റ് സാകേത് വര്‍മയ്‌ക്കും പരുക്കുണ്ട്.
 |