പ്രഫ. ടി.ജെ. ജോസഫിന്‌ ജോലിയില്‍ തുടരാം


കോട്ടയം: പ്രഫ.ടി.ജെ. ജോസഫിനെ സസ്‌പെന്‍ഡ്‌ ചെയ്‌ത നടപടി എംജി സര്‍വകലാശാല പിന്‍വലിച്ചു. തൊടുപുഴ ന്യൂമാന്‍ കോളജിലെ ഇന്റേണല്‍ പരീക്ഷയിലൂടെ വിവാദമായ മലയാളംചോദ്യക്കടലാസ്‌ നിര്‍മിച്ചതിന്‌ ടി.ജെ.ജോസഫിനെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. ജോസഫ്‌ സര്‍വകലാശാലയോടും പൊതുസമൂഹത്തോടും നടത്തിയ മാപ്പപേക്ഷയും അദ്ദേഹത്തിന്റെ നേരെയുണ്ടായ ആക്രമണവും വീട്ടിലെ സാമ്പത്തിക സ്ഥിതിയും പരിഗണിച്ചാണ്‌ തീരുമാനമെന്നു സിന്‍ഡിക്കേറ്റ്‌ അറിയിച്ചു.