|
ഡെങ്കിപ്പനി: രണ്ടുപേര്‍ മരിച്ചു
ഇടുക്കി: തൊടുപുഴ മേഖലയില്‍ ഡെങ്കിപ്പനി ബാധിച്ചു രണ്ടുപേര്‍ മരിച്ചു. ഉടുമ്പന്നൂര്‍ ചൂരത്തൊട്ടിയില്‍ നീലകണ്‌ഠന്‍ (59), കരിമണ്ണൂര്‍ പുന്നൂര്‍ താഴാനിയില്‍ ടി.എസ്.വിജയന്റെ ഭാര്യ റെജി (39) എന്നിവരാണ് മരിച്ചത്. പനിയെതുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട നീലകണ്‌ഠനെ ശനിയാഴ്‌ച തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഒരാഴ്‌ചയായി കോലഞ്ചേരി മെഡിക്കല്‍മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റെജി ഇന്നലെയാണ് മരിച്ചത്.
 |