|
മുലപ്പാല്‍ കുടിക്കുന്നതിനിടെ
നിലത്തുവീണ് കുഞ്ഞുമരിച്ചു
മലയിന്‍കീഴ്: അമ്മയുടെ മടിത്തട്ടിലിരുന്നു മുലപ്പാല്‍ കുടിക്കുന്നതിനിടെ താഴെവീണു ഒന്നരമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. വാഴിച്ചാല്‍ സ്വദേശിയായ ഇസ്രായേലിന്റെയും മാറനല്ലൂര്‍ തൂങ്ങാംപാറ അയണിവിള വീട്ടില്‍ ഷംനയുടെയും മകള്‍ കാവേരിയാണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. അമ്മയുടെമടിത്തിട്ടിലിരുന്നും താഴെവീണ് അബോധാവസ്ഥയിലായ കുഞ്ഞിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 |