കെസിഎയുടെ ആഭിമുഖ്യത്തില്‍ തീര്‍ത്ഥയാത്ര സംഘടിപ്പിക്കുന്നു


കേരള കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ ദ യുകെയുടെ നേതൃത്വത്തില്‍ ഓഗസ്‌റ്റ്‌ 29-ന്‌ ഐല്‍സ്‌ഫോര്‍ഡിലേയ്‌ക്കും സെപ്‌റ്റംബര്‍ 12-ന്‌ വാല്‍സിംഗാമിലേയ്‌ക്കും തീര്‍ത്ഥയാത്ര നടത്തുന്നു. ഐല്‍സ്‌ഫോര്‍ഡില്‍ ഉച്ചയ്‌ക്ക്‌ 12-ന്‌ മലയാളം കുര്‍ബാന, 2.45-ന്‌ കൊന്ത, തുടര്‍ന്ന്‌ പ്രദക്ഷിണം. വാല്‍സിംഗാം തീര്‍ത്ഥയാത്രയില്‍ ഉച്ചയ്‌ക്ക്‌ 12 -ന്‌ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന്‌ പഴയ ആബിയിലേയ്‌ക്കുള്ള ഹോളി മൈലില്‍ പ്രദക്ഷിണം. (NR22 6DB) ക്രോയിഡണ്‍, സൗത്താള്‍, ഈസ്‌ററ്‌ഹാം എന്നിവിടങ്ങളില്‍നിന്ന്‌ കോച്ചുകള്‍ പുറപ്പെടും. പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ കെസിഎ ഔദ്യോഗികാംഗങ്ങളുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : John Maria: 07595393060, Mary Varghese: 0208 574 7822, Joy Peter: 0208 686 6721