സൗദിയിലേക്ക്‌ ഒരു വര്‍ഷത്തെ ബിസിനസ്‌ വിസ അനുവദിക്കും


റിയാദ്‌: ബിസിനസ്‌ ആവശ്യങ്ങള്‍ക്കായി സന്ദര്‍ശക വിസയില്‍ സൗദിയില്‍ വരുന്നവര്‍ക്ക്‌ ഒരുവര്‍ഷ കാലാവധിയുള്ള വിസ നല്‍കാന്‍ തീരുമാനം. ഒന്നിലധികം തവണ വന്നുപോകാവുന്ന തരത്തില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി ഉള്ളതായിരിക്കും ബിസിനസ്‌ സന്ദര്‍ശന വിശ. ഈ വിസയില്‍ സൗദിയില്‍ എത്തുന്നവര്‍ക്ക്‌ കുടുംബത്തെ കൂട്ടുന്നതിന്‌ ഫാമിലി വിസയും അനുവദിക്കും. ഫാമിലി വിസയ്‌ക്ക്‌ അപേക്ഷിക്കുമ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്‌കൂടി അപേക്ഷയോടൊപ്പം നിര്‍ബന്ധമാണ്‌. സൗദിയിലെ ഏതെങ്കിലും ഒരു കമ്പനിയില്‍നിന്നോ ചേംബര്‍ ഓഫ്‌ കൊമേഴ്‌സില്‍നിന്നോ നല്‍കുന്ന ക്ഷണക്കത്ത്‌ കൂടാതെതന്നെ വിദേശത്തെ സൗദി എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും ബിസിനസ്‌ വിസിറ്റ്‌ വിസ നല്‍കും.