|
രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രര്‍
കേരളത്തിലും ഡല്‍ഹിയിലും
രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രര്‍ ഉള്ളതു ഡല്‍ഹിയിലും കേരളത്തിലുമാണെന്നു പഠന റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ 14 ശതമാനവും കേരളത്തില്‍ 16 ശതമാനവും ജനങ്ങളാണ് ദരിദ്രവിഭാഗത്തിലുള്ളത്. ലോകത്തിലെ എട്ടാമത്തെ ദരിദ്ര രാജ്യമായ ഗിനിയക്കൊപ്പമാണ് ബീഹാറിന്റെ സ്ഥാനം. ഝാര്‍ഖണ്ഡില്‍ 77 ശതമാനവും ബീഹാറില്‍ 81 ശതമാനവും ജനങ്ങള്‍ ദരിദ്രനാരായണന്മാരാണ്. ബ്രിട്ടനിലെ ഓക്‌സ്‌ഫഡ് സര്‍വകലാശാല ഐക്യരാഷ്ട്രസഭ വികസന പരിപാടിക്കുവേണ്ടി (യുഎന്‍.ഡിപി) തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. സര്‍വകലാശാല വികസിപ്പിച്ചെടുത്ത മള്‍ട്ടി ഡൈമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്‌സ് എന്ന പുതിയ ഡേറ്റാ മാനദണ്ഡം ഉപയോഗിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ദരിദ്രര്‍ കുറവുള്ള പത്തു സംസ്ഥാനങ്ങളില്‍ ഗോവ, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന, ഗുജറാത്ത് എന്നിവപെടും. പാകിസ്ഥാനിലേക്കാള്‍ ദരിദ്രര്‍ (51 ശതമാനം) ഇന്ത്യയിലാണുള്ളത്. ലോകത്തെ ഏറ്റവും കൂടുതല്‍ ദരിദ്രരുള്ളത് (51 ശതമാനം) ഇന്ത്യയുള്‍പ്പെടുന്ന ദക്ഷിണേഷ്യയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. അതായത് 844 മില്യണ്‍ ജനങ്ങള്‍. 93 ശതമാനം ജനങ്ങളും പട്ടിണിപാവങ്ങളായ നൈജര്‍ ആണ് ഏറ്റവും ദരിദ്രരുള്ള രാഷ്ട്രം.

 |