|
മൂന്നരവയസുകാരന്റെ മുഖം പേപ്പട്ടി
കടിച്ചുമുറിച്ചു
ചാരുംമൂട്: പേപ്പട്ടിയുടെ ആക്രമണത്തില്‍ മൂന്നരവയസുകാരന് ഗുരുതര പരുക്ക്. ചുനക്കര തെക്ക്‌മുറി ത്രിബിള്‍ കോട്ടേജില്‍ ഷജിന്റെ മകന്‍ ഗുലാം റസൂലിമിനാണ് ഞായറാഴ്‌ച രാവിലെ പേപ്പട്ടിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. മുഖം ഉള്‍പ്പെടെ ശരീരമാസകലം കടിയേറ്റു. ശസ്‌ത്രക്രിയയിലൂടെയാണ് മുഖത്തെ മുറിവ് തുന്നിച്ചേര്‍ത്തത്.
വീട്ടുമുറ്റത്തു സഹോദരി സാബിറയ്‌ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ എത്തിയ പേപ്പട്ടി ഗുലാം റസൂലിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ റസൂലിനെ വണ്ടാനം മെഡിക്കല്‍കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. ചാരുംമൂട് മേഖലയില്‍ കഴിഞ്ഞദിവസങ്ങളില്‍ മുപ്പതോളം പേരെ പേപ്പട്ടി ആക്രമിച്ചിരുന്നു.
 |