|
വിമാനം പൊട്ടിത്തെറിച്ചു; രണ്ടുപേര്‍ക്ക് പരുക്ക്
റിയാദ്: സൗദി രാജ്യാന്തര വിമാനത്താവളത്തില്‍ ലുഫ്‌ത്താന്‍സാ വിമാനക്കമ്പനിയുടെ ചരക്കുവിമാനം പൊട്ടിത്തെറിച്ചു അപകടത്തില്‍ വിമാനം പൂര്‍ണമായും തകര്‍ന്നു. രണ്ടുപൈലറ്റുമാര്‍ക്ക് പരുക്കേറ്റു. ഇന്നലെയാണ് സംഭവം. നിസാര പരുക്കേറ്റ പൈലറ്റുമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനം റിയാദ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്ന സമയത്താണ് പൊട്ടിത്തെറിച്ചത്. 80 ടണ്‍ചരക്കുകളാണ് വിമാനത്തിലുണ്ടായിരന്നത്. ഫ്രാങ്ക്‌ഫുര്‍ട്ടിന്‍ നിന്നു ഷാര്‍ജ, റിയാദ് വഴി ഹോങ്കോങ്ങിലേക്കു പോകുകയായിരുന്നു വിമാനം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ലുഫ്‌ത്താന്‍സ് കാര്‍ഗോ കമ്പനി അധികൃതര്‍ അറിയിച്ചു.
 |