രണ്ടുകോടിരൂപയുടെ മയക്കുമരുന്നുമായി നാലുപേര്‍ അറസ്റ്റില്‍


ശാസ്‌താംകോട്ട (കൊല്ലം): രാജ്യാന്തരവിപണിയില്‍ രണ്ടുകോടിരൂപ വിലമതിക്കുന്ന മയക്കു ആംഫിറ്റാമിന്‍സ്‌ എന്ന ലഹരിമരുന്നുമായി എത്തിയ സംഘത്തെ പൊലീസ്‌ പിടികൂടി. തമിഴ്‌നാട്‌ സ്വദേശി പരവൂര്‍ തെക്കുംഭാഗം മുള്ളിക്കാട്ടു താമസിക്കുന്ന ശേഖര്‍ (32), പരവൂര്‍ കോട്ടപ്പുറം കായലഴികത്തു സുധീര്‍ (30), സഹോദരന്‍ സിയാദ്‌ (27), ഇബിനാ മന്‍സിലില്‍ നിയാസ്‌ (23) എന്നിവരെയാണ്‌ കരുനാഗപ്പള്ളി സിഐ ബി.ഗോപകുമാറും സംഘവും അറസ്റ്റു ചെയ്‌തത്‌. ഇന്നലെ ഉച്ചയ്‌ക്കാണ്‌ സംഭവം. ലഹരിമരുന്ന്‌ ആവശ്യക്കാരെന്ന വ്യാജേന സംഘത്തെ ശാസ്‌താംകോട്ടയിലെ ഒരു ഹോട്ടലിലേക്കു വിളിച്ചുവരുത്തിയ പൊലീസ്‌ വിദഗ്‌ധമായി പിടികൂടുകയായിരുന്നു. ഒരുകിലോഗ്രാം 45 ഗ്രാംവരുന്ന മയക്കുമരുന്നാണ്‌ പിടിച്ചെടുത്തത്‌.