പീഡനം: രണ്ടാനച്ഛന്‌ 12 വര്‍ഷം തടവ്‌


തൊടുപുഴ: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന്‌ 12 വര്‍ഷം കഠിനതടവ്‌. മന്നാംകണ്ടം കരങ്ങാട്ടില്‍ കട്ടേലാനിക്കല്‍ സാജനെയാണു തൊടുപുഴ അഡീഷനല്‍ ജില്ലാ ജഡ്‌ജി കെ.ആര്‍.ജിനന്‍ കഠിനതടവിന്‌ ശിക്ഷിച്ചത്‌. 2008 മാര്‍ച്ച്‌ അഞ്ചിനാണ്‌ കേസിനാസ്‌പദമായ സംഭവം. ഭാര്യയുടെ ആദ്യഭര്‍ത്താവിലെ മകള്‍ക്കൊപ്പം അടിമാലി ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയ പ്രതി പെണ്‍കുട്ടിയെ മാലവാങ്ങിത്തരാമെന്നുപറഞ്ഞ്‌ അടുത്തുള്ള റബര്‍തോട്ടത്തിലെത്തിച്ച്‌ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നാണ്‌ കേസ്‌. പെണ്‍കുട്ടി വിവരം അമ്മയെ ധരിപ്പിക്കുകയും ഇവര്‍ അടിമാലി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.