|
പന്നിപ്പനി: കേരളത്തില്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ എട്ടുമരണം
ന്യൂഡലര്‍ഹി: ഒരാഴ്‌ചയ്‌ക്കുള്ളില്‍ കേരളത്തില്‍ പന്നിപ്പനി (എച്ച്1 എന്‍1) ബാധിച്ച് എട്ടുപേര്‍ മരിച്ചെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇക്കാലയളവില്‍ 19 മരണം നടന്ന മഹാരാഷ്ട്ര മാത്രമാണ് കേരളത്തിനു മുന്നില്‍. ആന്ധ്രാപ്രദേശില്‍ അഞ്ചുപേരും ഗുജറാത്തിലും ഡല്‍ഹിയിലും രണ്ടുപേര്‍ വീതവും പശ്ചിമബംഗാളില്‍ ഒരാളും മരിച്ചു.
കേരളത്തില്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ 108 പേര്‍ക്ക് പന്നിപ്പനിബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുവര്‍ഷത്തിനിടയില്‍ പനി ബാധിച്ച 2783 പേരില്‍ 103 പേര്‍ മരിച്ചതായും കേന്ദ്രം അറിയിച്ചു. ചികിത്സ വൈകുന്നതാണ് കേരളത്തില്‍ അപകടാവസ്ഥ കൂടാന്‍ കാരണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
 |