വിമാനത്തില്‍ രാസവസ്‌തു: കേസ്‌ ക്രൈം ഡിറ്റാച്ച്‌മെന്റിന്‌ കൈമാറി


നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നു കയറ്റിവിടാന്‍ കൊണ്ടുവന്ന പായ്‌ക്കറ്റ്‌ തീ പിടിച്ചതു സംബന്ധിച്ച കേസ്‌ ക്രൈം ഡിറ്റാര്‍ച്ച്‌മെന്റിനു കൈമാറിയതായി നെടുമ്പാശേരി പോലീസ്‌ അറിയിച്ചു. കൊറിയര്‍ സര്‍വീസ്‌ ഉദ്യോഗസ്ഥരുടെ പക്കല്‍നിന്ന്‌ പോലീസ്‌ മൊഴിയെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ആലുവ ക്രൈം ഡിറ്റാര്‍ച്ച്‌മെന്റ്‌ ഡിവൈ.എസ്‌.പി അന്വേഷിക്കും. ഞായറാഴ്‌ച രാവിലെ 9.10ന്‌ ചെന്നൈയിലേക്കു പുറപ്പെടാന്‍ തയാറായിനിന്ന കിംഗ്‌ ഫിഷര്‍ വിമാനത്തില്‍ കയറ്റിയ പാക്കറ്റിനാണു തീപിടിച്ചത്‌. തീപിടിക്കാവുന്ന രാസവസ്‌തുക്കള്‍ അടങ്ങിയ പായ്‌ക്കറ്റുകളായിരുന്നു ഈ പെട്ടിയില്‍ സൂക്ഷിച്ചിരുന്നത്‌. പെട്ടിയില്‍നിന്നു പുക ഉയരുന്നതുകണ്ട്‌ ലോഡിംഗ്‌ തൊഴിലാളി വിമാനത്തില്‍നിന്ന്‌ പായ്‌ക്കറ്റ്‌ പുറത്തേക്ക്‌ വലിച്ചെറിഞ്ഞതിനാല്‍ വന്‍ അപകടം ഒഴുവാകുകയായിരുന്നു.