|
ചുറ്റികയ്‌ക്ക് അടിച്ചു ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി
കോതമംഗലം: ഭാര്യ ചുറ്റികകൊണ്ട് തലയ്‌ക്കടിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭര്‍ത്താവ് മരിച്ചു.തങ്കളം എച്ചിത്തൊണ്ട് പുളിക്കല്‍ എല്‍ദോസാണ് (50) മരിച്ചത്. മേയ് 25നായിരുന്നു എല്‍ദോസിനു തലയ്‌ക്ക് അടിയേറ്റത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മദ്യപനായ ഭര്‍ത്താവിനെ ഭാര്യ ലീല ചുറ്റികൊണ്ട് തലയ്‌ക്കടിച്ചതാണെന്നു കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് വധശ്രമത്തിന് കേസെടുത്തു ലീലയെ അറസ്റ്റു ചെയ്‌ത് റിമാന്‍ഡ് ചെയ്‌തിരുന്നു.
 |