|
അല്‍ഫോന്‍സാമ്മയുടെ പേരിലുള്ള വെബ്‌സൈറ്റ് തുറന്നു
പാലാ: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പേരിലുള്ള ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉദ്‌ഘാടനം ഭരണങ്ങാനത്തെ ക്ലാരമഠം ഹാളില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. മദര്‍ ജനറല്‍ സിസ്റ്റര്‍ സിന്‍ക്‌ളെയര്‍, പ്രൊവിന്‍ഷ്യല്‍ മരിയ ഫ്രാന്‍സിസ് എന്നിവരും പങ്കെടുത്തു. ഇതോടെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതചര്യകള്‍ ലോകമെങ്ങുമുള്ളവര്‍ക്ക് നേരിട്ടറിയാനാവും.
ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനീ സമൂഹവുമായി ചേര്‍ന്നു വാഷിങ്‌ടണിലെ നയതന്ത്രകാര്യാലയത്തില്‍ സേവനം ചെയ്യുന്ന ഓര്‍ത്തഡോക്‌സ് വൈദികനായ ഫാ. അലക്‌സ് ജയിംസ് കുര്യനാണ് വെബ്‌സൈറ്റ് തയാറാക്കിയിരിക്കുന്നത്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മശതാബ്ദിയും മഠത്തിന്റെ ശതാബ്ദിയും ഒരുമിച്ച് ആഘോഷിക്കുന്നതിനോടനുബന്ധിച്ചാണ് വെബ്‌സൈറ്റ് തുറന്നത്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജനനം മുതല്‍ നാണയപ്രകാശനംവരെയുള്ള സംഭവങ്ങള്‍ സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മദര്‍ സിസ്റ്റര്‍ ക്രിസ്റ്റലീനാ, സിസ്റ്റര്‍ ആനി ട്രീസ, സിസ്റ്റര്‍ ഗ്‌ളോറി എന്നിവരാണ് വെബ്‌സൈറ്റിന്റെ മേല്‍നോട്ടം വഹിക്കുന്നത്. വെബ്‌സൈറ്റ് വിലാസം: www.saintalphonsamma.org
 |