|
കൊടിക്കുന്നില്‍ സുരേഷ് ഹൈക്കോടതിയില്‍ ഹര്‍ജിനല്‍കി
കൊച്ചി: തിരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള കോടതി ഉത്തരവു സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊടിക്കുന്നില്‍ സുരേഷ് ഹൈക്കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കി. ഹര്‍ജി ജസ്റ്റിസ് എം.ശശിധരന്‍ നമ്പ്യാര്‍ ഇന്നു പരിഗണിക്കും.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കേണ്ടതിനാല്‍ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യം. പാര്‍ലമെന്റിലെ പട്ടികജാതി-വര്‍ഗ ക്ഷേമത്തിനുള്ള സമിതി അംഗമാണെന്നും പട്ടികജാതി ക്ഷേമത്തിനു നിര്‍ണായകമായ പങ്കാണു താന്‍ വഹിക്കുന്നതെന്നും ഉത്തരവു സ്റ്റേ ചെയ്‌തില്ലെങ്കില്‍ പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കാനോ ചോദ്യങ്ങള്‍ ചോദിക്കാനോ കഴിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
 |