മധ്യ ലണ്ടനില്‍ പെട്രോള്‍ വില്‍പന കേന്ദ്രങ്ങള്‍ പൂട്ടിച്ചു


ലണ്ടന്‍: പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന്റെ പ്രവര്‍ത്തകര്‍ മധ്യ ലണ്ടനില്‍ ബ്രിട്ടീഷ്‌ പെട്രോളിയത്തിന്റെ 50 പെട്രോള്‍ വില്‍പന കേന്ദ്രങ്ങള്‍ പൂട്ടിച്ചു. അടുത്തിടെ മെക്‌സിക്കല്‍ ഉള്‍ക്കടലില്‍ ബ്രിട്ടീഷ്‌ പെട്രോളിയത്തിന്റെ (ബി.പി) എണ്ണയുത്‌പാദന കേന്ദ്രത്തിലുണ്ടായ ചോര്‍ച്ച വന്‍ പരിസ്ഥിതനാശമുണ്ടാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ഗ്രീന്‍പീസ്‌ പ്രവര്‍ത്തകരുടെ രോഷ പ്രകടനം.