|
വി. സുരേന്ദ്രന്‍ പിള്ള മന്ത്രിയാവും;
വകുപ്പ് തീരുമാനമായില്ല
തിരുവനന്തപുരം: പി.സി. തോമസ് നേതൃത്വം നല്‌കുന്ന കേരളാ കോണ്‍ഗ്രസിന്റെ പ്രതിനിധിയെ മന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തത്വത്തില്‍ തീരുമാനിച്ചു. ഇതോടെ ഈ വിഭാഗത്തിലെ ഏക എം.എല്‍.എ ആയ വി. സുരേന്ദ്രന്‍ പിള്ള മന്ത്രിയാകും. വകുപ്പ് സംബന്ധിച്ച് തീരുമാനമായില്ല.
പി.ജെ ജോസഫ് ഇടതുമുന്നണി വിട്ടെങ്കിലും ആ പാര്‍ട്ടിയിലുണ്ടായിരുന്ന സുരേന്ദ്രന്‍പിളള തുടരുകയായിരുന്നു. തിരുവനന്തപുരം വെസ്റ്റിനെ പ്രതിനിധീകരിച്ച് നിയമസഭാംഗമായ സുരേന്ദ്രന്‍പിള്ളയ്‌ക്ക് അടുത്ത പത്തു മാസത്തേയ്‌ക്ക് മന്ത്രിയായി തുടരാം.
ചൊവ്വാഴ്‌ച ചേര്‍ന്ന എല്‍ഡിഎഫ് യോഗം പി.സി. തോമസ് നല്‌കിയ കത്ത് പരിഗണിച്ചാണ് മന്ത്രിസ്ഥാനം നല്‌കാന്‍ തീരുമാനിച്ചത്. പിണറായി വിജയന്റെ പിന്തുണയോടെ എതിര്‍പ്പുകളില്ലാതെയായിരുന്നു തീരുമാനം.
 |