|
200 പുതിയ മോഡലുകളുമായി
തനിഷ്‌ക് ഡയമണ്ട് ആഭരണങ്ങള്‍
കൊച്ചി: ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌ക് പുതിയതായി 200 തനിമയാര്‍ന്ന രൂപകല്‍പ്പനയുള്ള ഉയര്‍ന്ന മൂല്യമുള്ള ഡയമണ്ട് ആഭരണങ്ങള്‍ അവതരിപ്പിക്കുന്നു.
ഏറെ സൂക്ഷ്‌മമായും രൂപകല്‍പ്പന ചെയ്‌ത ആകര്‍ഷകമായ നെക്‌ലേസുകള്‍, കമ്മലുകള്‍, വളകള്‍ എന്നിങ്ങനെ രണ്ടു ലക്ഷം രൂപയ്‌ക്കും 25 ലക്ഷം രൂപയ്‌ക്കുമിടയില്‍ വില വരുന്ന ആഭരണങ്ങളാണ് പുതിയതായി വിപണിയിലെത്തിക്കുന്നത്. ചില അതീവ സൂക്ഷ്‌മമായ രൂപകല്‍പ്പനയോടുകൂടിയ ഡയമണ്ട് ആഭരണങ്ങള്‍ക്ക് ഒരു കോടി രൂപ വരെ വിലയുണ്ട്.
ആധുനിക വനിതയുടെ അഭിരുചികള്‍ക്ക് ഇണങ്ങുന്ന തരത്തില്‍ വിവിധ അവസരങ്ങള്‍ക്ക് അനുയോജ്യമായ ആഭരണങ്ങളാണ് തനിഷ്‌ക് ജ്വല്ലറിയുടെ പ്രത്യേകത.
ഇന്ത്യയിലെ ദേശീയ ജ്വല്ലര്‍ ആയ തനിഷ്‌ക് 22 കാരറ്റ്, 18 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ ആറായിരത്തിലധികം പരമ്പരാഗത, വെസ്‌റ്റേണ്‍, ഫ്യൂഷന്‍ രൂപകല്‍പ്പനയില്‍ അവതരിപ്പിക്കുന്നു. 75 നഗരങ്ങളിലായി 115 എക്‌സ്‌ക്ലൂസീവ് ബൊട്ടീക്കുകളുമായി ഇന്ത്യയില്‍ ആഭരണങ്ങളുടെ ഏറ്റവും വലിയ റീട്ടെയ്‌ല്‍ ശൃംഖലയാണ് തനിഷ്‌ക്.
 |