മലങ്കര യാക്കോബായ കുടുംബസംഗമം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു


ലണ്ടന്‍: രണ്ടാമത്‌ യുകെ മലങ്കര യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി കുടുംബസംഗമത്തിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സെപ്‌റ്റംബര്‍ 11, 12 തീയതികളില്‍ ബെല്‍ഫാസ്‌ററ്‌ സെന്റ്‌ അത്തനാസിയോസ്‌ പൗലോസ്‌ നഗറിലാണ്‌ (St. Bride's Parish Hall, 38 Derryvolgte Avenue, Belfast BT 9 6 FP) കുടുംബസംഗമം. ബെല്‍ഫാസ്റ്റ്‌ സെന്റ്‌ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ ആഭിമുഖ്യത്തിലാണ്‌ സംഗമം സംഘടിപ്പിക്കുന്നത്‌. ഒരു വ്യക്തിക്ക്‌ 20 പൗണ്ടും കുടുംബത്തിന്‌ 50 പൗണ്ടുമാണ്‌ രജിസ്‌ട്രേഷന്‍ ഫീ. ഓഗസ്‌ററ്‌ 15 വരെ അപേക്ഷ സ്വീകരിക്കും. തയാറാക്കിയത്‌ : രാജു വേലംകാല