തിരുവനന്തപുരം: പനിബാധിച്ച് മൂന്നുപേര്‍കൂടി മരിച്ചു. തൊടുപുഴ ഒളമറ്റം തയ്യില്‍ ആന്റണി ജോസഫ് (54), സിആര്‍പിഎഫ് സൈനികന്‍ കട്ടപ്പന സ്വരാജ് കോടാലിപ്പാറ വട്ടക്കാട്ടില്‍ സുമേഷ് (31), പുന്നപ്ര വടക്ക് എട്ടാംവാര്‍ഡ് ഷാരോണില്‍ തോമസ് സൈറസിന്റെ മകന്‍ അലന്‍ സൈറസ് തോമസ് (5) എന്നിവരാണ് മരിച്ചത്. പുന്നപ്ര ജെ ബി സ്‌കൂള്‍ ഒന്നാംക്‌ളാസ് വിദ്യാര്‍ഥിയാണ് അലന്‍. മണിപ്പൂരില്‍വച്ചായിരുന്നു സുമേഷിന്റെ മരണം. അടുത്തിടെ നാട്ടിലെത്തിയിരുന്നു.