മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഖുറേഷി നാളെ ചുമതലയേല്‍ക്കും


ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായി എസ്‌.വൈ.ഖുറേഷി നാളെ ചുമതലയേല്‍ക്കും. ഹരിയാന കേഡറില്‍നിന്നുള്ള ഐഎഎസ്‌ ഉദ്യോഗസ്ഥനാണ്‌ ഈ അറുപത്തിമൂന്നുകാരന്‍.നിലവിലുള്ള മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ നവീന്‍ ചൗള ഇന്നു വിരമിക്കും. രണ്ടുവര്‍ഷത്തേക്കാണ്‌ ഖുറേഷി ഈ പദവിയിലുണ്ടാവുക. ഈ വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പു മുതല്‍ അടുത്തവര്‍ഷം നടക്കുന്ന കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്‌, ഉത്തര്‍ പ്രദേശ്‌ നിയമസഭാ തിരഞ്ഞെടുപ്പുകളും ഖുറേഷിയുടെ നേതൃത്വത്തിലായിരിക്കും. ഡല്‍ഹിയിലാണ്‌ ഇദ്ദേഹത്തിന്റെ ജനനം.