|
സുരേന്ദ്രന്‍പിള്ളയുടെ സത്യപ്രതിജ്ഞ 4-ന് മുമ്പ്
തിരുവനന്തപുരം: നിയുക്ത മന്ത്രി വി.സുരേന്ദ്രന്‍ പിള്ളയ്‌ക്ക് നല്‍കേണ്ട വകുപ്പും സത്യപ്രതിജ്ഞാ തീയതിയും നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. ഓഗസ്‌റ്റ് നാലിനുമുമ്പ് സത്യപ്രതിജ്ഞ ചെയ്യാനാവുമെന്നാണ് സുരേന്ദ്രന്‍പിള്ള മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. ഗവര്‍ണറുടെ സൗകര്യം കണക്കിലെടുത്താവും തീയതി നിശ്ചയിക്കുക.
പി.ജെ.ജോസഫ് കൈവശം വച്ചിരുന്ന പൊതുമരാമത്തിന് പകരം സാമൂഹികക്ഷേമ വകുപ്പ് സുരേന്ദ്രന്‍പിള്ളയ്‌ക്കു നല്‍കുമെന്നാണ് സൂചന. പാര്‍ട്ടി നേതാക്കളായ പി.സി.തോമസ്, ജോര്‍ജ് സെബാസ്‌റ്റിയന്‍ എന്നിവര്‍ക്കൊപ്പം സുരേന്ദ്രന്‍പിള്ള മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ വകുപ്പും സത്യപ്രതിജ്ഞാ തീയതിയും തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി പി.സി.തോമസ് പറഞ്ഞു.
നേരത്തെ കേരളാ കോണ്‍ഗ്രസ് (ജെ) കൈകാര്യം ചെയ്‌തിരുന്ന പൊതുമരാമത്ത് വകുപ്പാണ് കേരളാ കോണ്‍ഗ്രസ് തോമസ് വിഭാഗം പ്രതീക്ഷിക്കുന്നത്. നാലുപേരുള്ള കേരളാ കോണ്‍ഗ്രസിനു നല്‍കിയ പൊതുമരാമത്തുവകുപ്പ് ഏകാംഗ കക്ഷിക്കു നല്‍കുമോ എന്നും സംശയമുണ്ട്.
 |