വിമാനത്താവളത്തിലെ അപകടം അട്ടിമറിയെന്ന്‌


നെടുമ്പാശേരി: വിമാനത്താവളത്തില്‍ കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ രണ്ടുവിമാനങ്ങളില്‍ സ്റ്റെപ്‌്‌ലാഡറും ലാഗേജ്‌ ട്രോളിയും ഇടിച്ച്‌ അപകടമുണ്ടായി. ഒരപകടത്തില്‍ അട്ടിമറിസാധ്യതയുണ്ടെന്നു വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇരു സംഭവങ്ങളെയും കുറിച്ച്‌ അന്വേഷണം ആരംഭിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷനും സിയാലുമാണ്‌ അന്വേഷിക്കുന്നത്‌. ജെറ്റ്‌ എയര്‍വേയ്‌സിന്റെ ഷാര്‍ജയിലേക്കുള്ള 9 ഡബ്‌ള്യു 562 വിമാനത്തിലാണ്‌ സ്റ്റെപ്‌ ലാഡര്‍ ഇടിച്ചത്‌. ചെന്നൈയിലേക്ക്‌ പുറപ്പെടാനൊരുങ്‌ിയ ഐസി 511 എയര്‍ ഇന്ത്യ വിമാനത്തിലാണ്‌ ലഗേജ്‌ ട്രോളിയിടിച്ചത്‌. സംഭവത്തെ തുടര്‍ന്ന്‌ ട്രോളി ഡ്രൈവറെ അധികൃതര്‍ പുറത്താക്കി. ഗ്രൗണ്ട്‌ ഹാന്‍ഡ്‌ലിങ്‌ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്‌ ഇത്തരം സംഭവങ്ങള്‍ക്കു കാരണമെന്നു പറയുന്നു.