കൊച്ചിയില്‍നിന്ന്‌ ഫ്രാങ്ക്‌ഫര്‍ട്ടിലേയ്‌ക്ക്‌ പുതിയ സര്‍വീസ്‌ ആരംഭിക്കുന്നു


കൊച്ചി: നെടുമ്പാശേരിയില്‍നിന്ന്‌ ഫ്രാങ്ക്‌ഫര്‍ട്ടിലേയ്‌ക്ക്‌ ബഹറിന്‍വഴി പുതിയ വിമാനസര്‍വീസ്‌ ആരംഭിക്കുന്നു. പ്രമുഖ ജര്‍മ്മന്‍ എയര്‍ലൈനായ കോണ്ടൂര്‍ എയര്‍ലൈനാണ്‌ യൂറോപ്പിലേയ്‌ക്ക്‌ പുതിയൊരു സര്‍വീസ്‌ കൂടി ആരംഭിക്കുന്നത്‌. നവംബര്‍ അഞ്ചിന്‌ ആദ്യസര്‍വീസ്‌ നടത്തും. ബോയിംങ്‌ 757-300 ഉപയോഗിച്ച്‌ തുടക്കത്തില്‍ എല്ലാ വ്യാഴാഴ്‌ചയാണ്‌ സര്‍വീസ്‌ നടത്തുക. നിലവില്‍ മുംബെ, ഖത്തര്‍, ദുബായി വഴിയാണ്‌ യൂറോപ്പിലേയ്‌ക്കുള്ള സര്‍വീസുകള്‍ നടത്തുന്നത്‌. ജര്‍മ്മനിയില്‍നിന്ന്‌ കേരളത്തിലേയ്‌ക്ക്‌ കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്താന്‍ പുതിയ സര്‍വീസ്‌ പ്രയോജനപ്പെടുമെന്നും ഇത്‌ ആയൂര്‍വേദത്തിന്‌ ഗുണകരമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തിലേയ്‌ക്ക്‌ ഏതാണ്ട്‌ 40,000 ടൂറിസ്‌ററുകള്‍ എത്തിയിരുന്നു.