|
കേരള പ്രമോഷന്‍സിന്റെ കേരളോത്സവം
സെപ്‌റ്റംബര്‍ 19-ന് ക്രോയിഡണില്‍
തിരുവനന്തപുരം: കേരള പ്രമോഷന്‍സിന്റെ നേതൃത്വത്തില്‍ ക്രോയിഡണില്‍ കേരളോത്സവം സംഘടിപ്പിക്കുന്നു. സെപ്‌റ്റംബര്‍ 19-ന് രാവിലെ പത്തു മുതല്‍ രാത്രി പത്തുവരെ ഫെയര്‍ഫീല്‍ഡ് ഹാളിലാണ് (Croydon, Surrey CR9 1DG) പരിപാടികള്‍.
കേന്ദ്ര റെയില്‍വെ സഹമന്ത്രി ഇ. അഹമ്മദ്, എം.എ യൂസഫലി, സൂര്യ കൃഷ്‌ണമൂര്‍ത്തി എന്നിവര്‍ മുഖ്യാതിഥികളായിരിക്കുമെന്ന് കേരള ഗ്രൂപ്പ് ഓഫ് റസ്റ്ററന്റ്‌സ് ചെയര്‍മാന്‍ ടി. ഹരിദാസ്, കേരളീയംയുകെയിലെ ജി. ശശാങ്കന്‍, പ്രദീപ് മേനോന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഗാനഗന്ധര്‍വന്‍ യേശുദാസും ഗായിക ശ്വേതയും പങ്കെടുക്കുന്ന സംഗീതപരിപാടി, ചലച്ചിത്രതാരങ്ങളായ ലക്ഷ്‌മി ഗോപാലസ്വാമി, വിനീത് എന്നിവര്‍ അവതരിപ്പിക്കുന്ന നൃത്തപരിപാടി, സാജു കൊടിയന്‍, ഹരിശ്രീ യൂസഫ്, സാഗര്‍ ഷിയാസ് തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കോമഡി ഷോ എന്നിവയാണ് കേരളോത്സവത്തിന്റെ പ്രധാന ആകര്‍ഷണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : ടി. ഹരിദാസ് - 0777 583 3754, ജി. ശശാങ്കന്‍ - 0777 046 8577, www.keralapromotions.co.uk
 |