ബെല്‍ഫാസ്റ്റ്‌ യാക്കോബായ പളളിയില്‍ വി.ബി.എസ്‌


ബെല്‍ഫാസ്റ്റ്‌: സെന്റ്‌ ഇഗ്നേഷ്യസ്‌ ഏലിയാസ്‌ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ജെ.എസ്‌. വി.ബിഎസ്‌ സംഘടിപ്പിച്ചു. ഫാ. തോമസ്‌ പുതിയാമഠം ഈ വര്‍ഷത്തെ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. ഒരുങ്ങി ഇരിപ്പിന്‍ എന്നതായിരുന്നു ഈ വര്‍ഷത്തെ ചിന്താവിഷയം. ഗാനപരിശീലനം, ബൈബിള്‍ പഠനം, റാലി, വിനോദയാത്ര എന്നിവയായിരുന്നു പ്രധാന പരിപാടികള്‍. പരിപാടികള്‍ക്ക്‌ നിജു ബേബി, കെ.ഒ. എല്‍ദോ, ഏലിയാസ്‌ വര്‍ഗീസ്‌, ജിബി ആന്‍ഡ്രൂസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‌കി.