കേരളം ഇനി ഇംഗ്ലീഷിലും കേരളം തന്നെയായിരിക്കു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് കേരളത്തെ ചുരുക്കി കേരള ആക്കുന്നതിന് പരിഹാരം കാണുമെന്ന് നിര്‍ദ്ദേശിച്ചത്. കേരള സര്‍ക്കാര്‍ ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ ഇതിനായി പ്രത്യേക കമ്മിറ്റി പ്രവര്‍ത്തിക്കും. തൃച്ചൂരിനെ തൃശൂര്‍ എന്നും സുല്‍ത്താന്‍സ്‌ബാറ്ററിയെ സുല്‍ത്താന്‍ ബത്തേരിയുമാക്കുന്നത് പരിഗണിക്കും.