|
ഫാ. ജോസ് ചിറ്റൂപ്പറമ്പില്‍ രാജ്‌കോട്ട് ബിഷപ്
കൊച്ചി: സീറോ മലബാര്‍ സഭയിലെ രാജ്‌കോട്ട് രൂപതയുടെ ബിഷപ്പായി ഫാ. ജോസ് ചിറ്റൂപ്പറമ്പില്‍ സിഎംഐയെ തെരഞ്ഞെടുത്തു. രാജ്‌ക്കോട്ട് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഫാ. ജോസ് കാലടിക്കു സമീപം നീലിശ്വരം ചീറ്റുപറമ്പില്‍ പരേതനായ സി.വി. ചെറിയാന്റെയും മറിയത്തിന്റെയും മകനാണ്. മാര്‍ ഗ്രിഗറി കരോട്ടെമ്പാല്‍ 75 വയസായതിനെത്തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് പുതിയ നിയമനം.
 |