ന്യൂഡല്‍ഹി-മെല്‍ബണ്‍ സര്‍വീസിന്‌ എയര്‍ഇന്ത്യ


ന്യൂഡല്‍ഹി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ വിമാന സര്‍വീസിന്‌ എയര്‍ ഇന്ത്യ തുടക്കമിടുന്നു. ഡല്‍ഹിയില്‍നിന്ന്‌ മെല്‍ബണിലേയ്‌ക്കുള്ള പുതിയ സര്‍വീസ്‌ ഒക്ടോബറിലോ നവംബറിലോ ആരംഭിക്കും. ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പുതിയതായി ആരംഭിച്ച ടേര്‍മിനല്‍ - 3 പ്രയോജനപ്പെടുത്തി ടൊറന്റോയിലേയ്‌ക്കും ഷിക്കാഗോിലേയ്‌ക്കും വിന്റര്‍ ഷെഡ്യൂളുകള്‍ ആരംഭിക്കാനും പരിപാടിയുണ്ട്‌.