|
ലിമയുടെ പത്താം വാര്‍ഷികം
ആഘോഷിച്ചു
ലിവര്‍പൂള്‍: ലിമ (ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍) യുടെ പത്താം വാര്‍ഷികം ലിവര്‍പൂള്‍ കിര്‍ബി സ്യൂട്ടില്‍ ആഘോഷിച്ചു. നോസ്‌ലി മേയര്‍ ഡയന്‍ റീഡും ഇന്ത്യന്‍ ഹൈക്കമ്മീഷനലെ വൈസ് കോണ്‍സല്‍ കര്‍ത്താര്‍ സിംഗും ചേര്‍ന്ന് വാര്‍ഷികം ഉദ്‌ഘാടനം ചെയ്‌തു. ലിമ പ്രസിഡന്റ് മാത്യു അലക്‌സാണ്ടര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
ലിമയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന 'പ്രയാണം' എന്ന പ്രസിദ്ധീകരണത്തിന്റെ ആദ്യ കോപ്പി കര്‍ത്താര്‍ സിംഗില്‍ നിന്ന് മേയര്‍ ഡയന്‍ റീഡ് ഏറ്റുവാങ്ങി പ്രകാശനം നിര്‍വഹിച്ചു.
യുക്‌മ നാഷണല്‍ ട്രഷറര്‍ സിബി തോമസ്, ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടര്‍ ശ്രീകുമാര്‍, സെന്റ് മേരീസ് മാനേജിംഗ് ഡയറക്ടറും പ്രവാസികര്‍മരത്‌ന അവാര്‍ഡ് ജേതാവുമായി സാബു കുര്യന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
ലിമയുടെ പത്തുവര്‍ഷത്തെ വളര്‍ച്ചയില്‍ ആറുവര്‍ഷക്കാലം സംഘടനയെ നയിക്കാന്‍ സാധിച്ചതില്‍ സംഘടനാംഗങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന് പ്രസിഡന്റ്
മാത്യു അലക്‌സാണ്ടര്‍ നന്ദി പറഞ്ഞു. ഇന്ത്യ ഗവണ്‍മെന്റിന്റെ ഉപഹാരം കര്‍ത്താര്‍ സിംഗില്‍നിന്ന് പ്രസിഡന്റ് ഏറ്റുവാങ്ങി.
ലിമയുടെ 2009-2010 -ലെ കലാതിലകപ്പട്ടം നേടിയ ആല്‍ബിന്‍ സിറിയക്, ബനീറ്റ ജേക്കബ് എന്നിവര്‍ കാഷ് അവാര്‍ഡുകള്‍ നല്‌കി. ലിംക അച്ചീവ്‌മെന്റ് അവാര്‍ഡിന് മഞ്‌ജു ലൂക്‌സണ്‍ തെരഞ്ഞെടുക്കപ്പെട്ടു.
തുടര്‍ന്ന് ചലച്ചിത്ര പിന്നണി ഗായകന്‍ ബിജു നാരായണന്റെയും ജ്യോത്സനയുടെയും നേതൃത്വത്തില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചു. മിലാഫെസ്റ്റും ബ്രിസ്റ്റോള്‍ ഡാന്‍സ് ട്രൂപ്പും ചേര്‍ന്ന് നൃത്തരൂപങ്ങള്‍ അരങ്ങിലെത്തിച്ചു.
സെക്രട്ടറി ഷാജു കുടിലില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇന്റേണല്‍ ഓഡിറ്റല്‍ ജോബി പി. ജോസ് നന്ദി പറഞ്ഞു.

 |