|
കേരളത്തിലെ ആദ്യത്തെ കൂള്‍പിക്‌സ് സോണ്‍
കൊച്ചിയില്‍ തുടങ്ങി
കൊച്ചി: ഇമേജിംഗ് സാങ്കേതികവിദ്യയിലെ പ്രമുഖരായ നിക്കോണ്‍ കോര്‍പ്പറേഷന്റെ സബ്‌സിഡിയറിയായ നിക്കോണ്‍ ഇന്ത്യ കേരളത്തിലെ ആദ്യത്തെ നിക്കോണ്‍ കൂള്‍പിക്‌സ് സോണ്‍ കൊച്ചിയില്‍ ആരംഭിച്ചു. ഇടപ്പള്ളി ടോള്‍ ജംഗ്‌ഷനിലെ നന്ദിലത്ത് ജി-മാര്‍ട്ടില്‍ നിക്കോണ്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഹിരോഷി തകാഷിന കൂള്‍പിക്‌സ് സോണ്‍ ഉദ്‌ഘാടനം ചെയ്‌തു.
ഫോട്ടോഗ്രഫിയില്‍ താത്‌പര്യമുള്ളവര്‍ക്കെല്ലാം നിക്കോണ്‍ കൂള്‍പിക്‌സ് നിരയിലെ എല്ലാ ഉത്‌പന്നങ്ങളെക്കുറിച്ചും വിശദമായി മനസിലാക്കുന്നതിന് അവസരം നല്‌കുന്നതാണ് കൂള്‍പിക്‌സ് സോണ്‍. കൂള്‍പിക്‌സ് കോംപാക്ട് കാമറകളും ഡി-എസ്‌എല്‍ആര്‍ കാമറകളും അക്‌സസറികളും ഇവിടെ ഉപയോക്താക്കള്‍ക്കായി പ്രദര്‍ശിപ്പിക്കും. സാങ്കേതികകാര്യങ്ങളില്‍ വിദഗ്‌ധ ഉപദേശവും നിര്‍ദ്ദേശവും കൂള്‍പിക്‌സ് സോണില്‍ ലഭ്യമാകും. ഫോട്ടോഗ്രഫി രംഗത്ത് പുതിയൊരു സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനുമായി ഷോപ് - ഇന്‍ - ഷോപ് എന്ന റീട്ടെയ്‌ല്‍ രീതിയില്‍ ഉത്‌പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നതിന് തുടക്കംകുറിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലാണ്.
ഇന്ത്യയില്‍ ഫോട്ടോഗ്രഫി സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും നിക്കോണ്‍ ബ്രാന്‍ഡ് ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രദ്ധേയമായ ചുവടുവയ്‌പാണ് കൊച്ചിയിലെ കൂള്‍പിക്‌സ് സോണ്‍ എന്ന് ഹിരോഷി തകാഷിന പറഞ്ഞു. ഉപയോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന ഉത്‌പന്നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിന് കൂള്‍പിക്‌സ് സോണ്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയതായി 1800 റീട്ടെയ്‌ല്‍ ഔട്ട്‌ലെറ്റുകളില്‍ ഇന്‍-സ്റ്റോര്‍ ബ്രാന്‍ഡിംഗ് ആരംഭിക്കാനാണ് നിക്കോണ്‍ ലക്ഷ്യമിടുന്നത്. ഈ സാമ്പത്തികവര്‍ഷത്തില്‍ 200 സ്റ്റോര്‍ പ്രമോട്ടര്‍മാരെ നിയമിക്കും. മുംബെ, ഡല്‍ഹി, ബാംഗളൂര്‍, പൂന, ഹൈദരാബാദ്, കൊല്‍ക്കൊത്ത, കോയമ്പത്തൂര്‍, അഹമ്മദാബാദ്, ലക്‌നോ, അലഹബാദ്, റൂര്‍ക്കി, ആഗ്ര, ഡെറാഡൂണ്‍, ഭുവനേശ്വര്‍, വിശാഖപട്ടണം എന്നിവിടങ്ങളില്‍ 40 ഡി-എസ്‌എല്‍ആര്‍, കൂള്‍പിക്‌സ് സോണ്‍ സോണുകള്‍ ആരംഭിച്ചിരുന്നു.

 |