കറുത്തവര്‍ഗ ദമ്പതികള്‍ക്ക്‌ ഗോതമ്പുനിറമുള്ള കുഞ്ഞ്‌


ലണ്ടന്‍: കറുത്ത വര്‍ഗക്കാരായ ദമ്പതികള്‍ക്ക്‌ ഗോതമ്പു നിറവും സ്വര്‍ണത്തലമുടിയും നീലക്കണ്ണുകളുമുള്ള കുട്ടിപിറന്നു. നൈജീരിയക്കാരായ ബെന്‍, ആഞ്ചലോസ്‌ ദമ്പതികള്‍ക്കാണ്‌ ശാസ്‌ത്രലോകത്തിനു വിസ്‌മയമായ കുട്ടി പിറന്നത്‌. അച്ഛന്റെയോ അമ്മയുടെയോ കുടുംബ പരമ്പരയിലൊന്നും ഈ സങ്കര ബന്ധത്തിന്റെ കേട്ടുകേള്‍വിപോലുമില്ല എന്നതാണ്‌ വിസ്‌മയത്തിനു കാരണം. നമാചി ഇഗെബൊറോ എന്നാണ്‌ കുട്ടിക്കു പേരിട്ടിരിക്കുന്നത്‌.നീലക്കണ്ണുകാരിയുടെ ചേട്ടനും ചേച്ചിയും അച്ഛനമ്മാരുടെ നിറംതന്നെയാണ്‌. സങ്കരവര്‍ഗ പാരമ്പര്യമുള്ളവരില്‍ കുഞ്ഞുങ്ങള്‍ക്കു നേരിയ നിറവ്യത്യാസം സ്വാഭാവികമാണ്‌. വെള്ളക്കാരായ കുട്ടികളില്‍പ്പോലും ജനനസമയത്തു സ്വര്‍ണ്ണത്തലമുടി അപൂര്‍വമാണെന്നാണ്‌ ഇഗെബോറോവിനെ അത്ഭുത ശിശുവാക്കുന്നത്‌. അത്ഭുതകരാംവിധം അസാധാരണം എന്നാണ്‌ ഈ കുഞ്ഞു സുന്ദരിയുടെ ശാരീരിക സവിശേഷതകളെ ഓക്‌സ്‌ഫോഡ്‌ സര്‍വകലാശാലയിലെ ജനിതകവിഭാഗം മേധാവി ബ്രയാന്‍ സൈക്‌സ്‌ വിശേഷിപ്പിച്ചത്‌.