|
ആല്‍ബം നടിയടക്കം ഏഴുപേര്‍
അനാശാസ്യത്തിന് പിടിയിലായി
ആലപ്പുഴ: ഹോംസ്‌റ്റേയുടെ പേരില്‍ നടത്തുന്ന അനാശാശ്യ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്‌ഡില്‍ ഏഴു പേര്‍ അറസ്റ്റിലായി. ഈശല്‍നിലാവ് എന്ന ആല്‍ബത്തിലെ നടി കണ്ണീര്‍ തളിപ്പറമ്പ് സ്വദേശിനി ഫാസില (20), പറവൂര്‍ ചേന്നമംഗലം സ്വദേശിനി ജയന്തി (33) എറണാകുളം അങ്കമാലി മുക്കന്നൂര്‍ സ്വദേശിനി സീമ (22), തൃശൂര്‍ കുടപ്പുഴ കണ്ണമ്പുഴ ലൈജു (31), ചങ്ങനാശേരി സന്തോഷ് ഭവനില്‍ അഡ്വ. അഭിലാഷ് (35), മാവേലിക്കര ചെട്ടികുളങ്ങര അജീഷാലയത്തില്‍ രതീഷ് (28), വൈക്കം തലയാഴം ചെറുവിലയരത്തില്‍ സേവ്യര്‍ (31) എന്നിവരാണ് അറസ്‌റ്റിലായത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ആലപ്പുഴ കൈതവനയിലെ ഷോര്‍ സിറ്റി എന്ന ഹോംസ്റ്റേയില്‍ റെയ്‌ഡ് ചെയ്യുകയായിരുന്നു. പിടിയിലായവരില്‍നിന്നും ഏഴു മൊബൈല്‍ഫോണുകള്‍, ഗര്‍ഭനിരോധന ഉറകള്‍, പണം എന്നിവ പൊലീസ് കണ്ടെടുത്തു. ചാത്തനാട് സ്വദേശിയായ സുധീറാണ് ഹോംസ്‌റ്റേ നടത്തിയിരുന്നത്.
 |