|
ഫസ്റ്റ് ക്ലാസ് സണ്‍ഡേ സര്‍വീസുമായി
എമിറേറ്റ്‌സ്
കൊച്ചി: എമിറേറ്റ്‌സ് എയര്‍ലൈന്‍സ് തങ്ങളുടെ കൊച്ചി-ദുബായ് യാത്രക്കാര്‍ക്കായി ഫസ്റ്റ് ക്‌ളാസ് സണ്‍ഡേ സര്‍വീസ് ആസ്വദിക്കാന്‍ അവസരമൊരുക്കുന്നു. ഞായറാഴ്‌ചതോറും കൊച്ചിയില്‍നിന്ന് പുറപ്പെടുന്ന എയര്‍ബസ് 330-200 ലാണ് ഫസ്റ്റ് ക്ലാസ് യാത്രാ സൗകര്യം ഒരുക്കിയിട്ടുള്ളത്. കൊച്ചിയില്‍നിന്നും രാവിലെ 10.30ന് പുറപ്പെടുന്ന ഫ്‌ളൈറ്റ് ഉച്ചയ്‌ക്ക് 12.45ന് ദുബായിലെത്തും. എല്ലാ ആഴ്‌ചയും 12 യാത്രക്കാര്‍ക്കുവീതമാണ് ഫസ്റ്റ് ക്‌ളാസ് യാത്രയുടെ ആഡംബര സൗകര്യം 65,080 രൂപ (നികുതി പുറമേ) മുതല്‍ ടിക്കറ്റ് നിരക്കില്‍ ലഭ്യമാകുന്നത്. ഫസ്റ്റ് ക്‌ളാസ് യാത്രക്കാര്‍ക്കായി കൊതിയൂറുന്ന ഇന്ത്യന്‍ കോണ്ടിനെന്റല്‍ വിഭവങ്ങളും എമിറേറ്റ്‌സ് ഒരുക്കിയിട്ടുണ്ട്.
ദുബായിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതും പ്രീമിയം സര്‍വീസിനുവേണ്ടിയുള്ള ആവശ്യവും വര്‍ധിച്ചതാണ് ഇത്തരമൊരു സര്‍വീസിന് തുടക്കമിടാന്‍ കാരണമെന്നു എമിറേറ്റ്‌സ് മധ്യകേരള സെയില്‍സ് മാനേജര്‍ ജയന്‍ ഗോപിനാഥന്‍ അറിയിച്ചു.
 |