|
വിമാനം ആകാശച്ചുഴിയില്‍പെട്ട
30 പേര്‍ക്ക് പരുക്ക്
ഡെന്‍വര്‍: വാഷിങ് ടണില്‍നിന്നു ലൊസാഞ്ചല്‍സിലേക്കു പോവുകയായിരുന്ന വിമാനം ആകാശച്ചുഴിയില്‍വീണു 30 പേര്‍ക്കു പരുക്കേറ്റു. യാത്രക്കാരില്‍ ചിലര്‍ സീറ്റില്‍നിന്ന് ഉയര്‍ന്നു വിമാനത്തിന്റെ മുകള്‍ഭാഗത്തു ഇടിച്ചു. ഒരാളുടെ നില ഗുരുതരമാണ്. യുണൈറ്റഡ് എയര്‍ ലൈന്‍സ് വിമാനം കന്‍സാസിനു മുകളിലൂടെ 34,000 അടി ഉയരത്തില്‍ പറക്കുമ്പോഴായിരുന്നു ചുഴിയില്‍പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഡെന്‍വറിലേക്കു വിമാനം തിരിച്ചുവിട്ടു.
 |