വിമാനത്താവളങ്ങളിലെ സ്‌കാനര്‍ കാന്‍സറിനു വഴിയൊരുക്കും


ഹുസ്റ്റണ്‍: വിമാനത്താവളങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോഡി സ്‌ക്വാനറുകള്‍ ത്വക്‌ കാന്‍സറുണ്ടാക്കുമെന്നു വിദഗ്‌ധര്‍. സ്‌കാനറുകളില്‍നിന്നുള്ള റേഡിയേഷനാണ്‌ അപകടകാരണം. ഇതു കുട്ടികള്‍ക്കാവും കൂടുതല്‍ ഹാനികരമാവുന്നതെന്ന്‌ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ റേഡിയോളജിക്കല്‍ റിസര്‍ച്ച്‌ സെന്റര്‍ മേധാവി ഡോ. ഡേവിഡ്‌ ബ്രനര്‍ പറയുന്നു. സാധാരണ യാത്രക്കാര്‍ക്ക്‌ ഇതുമൂലമുണ്ടാകുന്ന ദോഷം വളരെ കുറവാണെങ്കിലും ജനിതക തകരാറുള്ളവരില്‍ പ്രശ്‌നമാകും. ശരീരത്തില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും കണ്ടുപിടിക്കാനാണ്‌ വിമാനത്താവളങ്ങളില്‍ സ്‌കാനര്‍ ഉപയോഗിക്കുന്നത്‌. യുഎസിലെ എല്ലാ പ്രധാന വിമാനത്താവളങ്ങളിലും ഓഗസ്‌റ്റോടെ ഈ സംവിധാനം നിലവില്‍വരും.