|
അഡ്വ. തോമസ് മാത്യുവിന്റെ മൃതദേഹം നാളെ
ബര്‍മിംഗ്‌ഹാമില്‍ പൊതുദര്‍ശനത്തിന്
ബര്‍മിംഗ്‌ഹാം: കഴിഞ്ഞ ദിവസം നിര്യാതനായ റാന്നി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. തോമസ് മാത്യു (രാജു കവിന്നേടത്ത് - 56) വിന്റെ മൃതദേഹം 24-ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചു വരെ ബര്‍മിംഗ്‌ഹാമിലെ സെന്റ് ആന്‍ഡ്രൂസ് ആംഗ്ലിക്കന്‍ ചര്‍ച്ചില്‍ (Dike Drive, Chemselly Wood, Birmingham, B37 7US) പൊതു ദര്‍ശനത്തിന് വയ്‌ക്കും. മാര്‍തോമാ സഭയിലെ വൈദികര്‍ പ്രാര്‍ത്ഥന നടത്തും.
സംസ്‌കാരം 31-ന് റാന്നി പഴവങ്ങാടി ഇമ്മാനുവല്‍ മാര്‍തോമാ പള്ളിയില്‍. ഭാര്യ: മേരിക്കുട്ടി തോമസ്. മക്കള്‍: ആന്‍വി, റ്റോബി, റോബി.
ആന്റോ ആന്റണി എംപി, രാജു ഏബ്രാഹാം എംഎല്‍എ എന്നിവര്‍ അഡ്വ. തോമസ് മാത്യുവിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.
അന്തരിച്ച പ്രസിഡന്റിനോടുള്ള ആദരസൂചകമായി അസോസിയേഷന്റെ നേതൃത്വത്തില്‍ അനുശോചനയോഗം ചേരുമെന്ന് സെക്രട്ടറി ജിജി കിഴക്കേമുറിയില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 02072 370 0339, 07878 212 402.
യുകെയിലെ റാന്നി മലയാളി അസോസിയേഷന്‍ രൂപീകരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച അഡ്വ. തോമസ് മാത്യു ഹെര്‍മോണ്‍ മാര്‍തോമാ പള്ളിയുടെ മുന്‍ സെക്രട്ടറിയായിരുന്നു. റാന്നി ബാറിലെ അഭിഭാഷകനായിരുന്ന അദ്ദേഹം ജേസീസ്, വൈഎംസിഎ, ബാലജനസഖ്യം തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

 |