|
തീവ്രവാദപ്രവര്‍ത്തനം: മൂന്നുപേര്‍ പിടിയില്‍
കൊച്ചി: കോളജ് അധ്യാപകന്റെ കൈവെട്ടി നീക്കിയ സംഭവത്തില്‍ ഒരാളെക്കൂടി പൊലീസ് അറസ്റ്റു ചെയ്‌തു. പറവൂര്‍ കോട്ടുവള്ളി കിഴക്കേപ്രം ചൗദിപ്പറമ്പില്‍ സിയാദിനെയാണ് (28) പ്രത്യേകഅന്വേഷണ സംഘം അറസ്റ്റുചെയ്‌തത്. ദേശവിരുദ്ധ സ്വഭാവമുള്ള സിഡികളും വീഡിയോ കാസറ്റും കൈവശം വച്ചതിനു പുല്ലേപ്പടി സിപി ഉമ്മര്‍ റോഡ് പറക്കാട്ട് അബ്ദുല്‍ സലാം (51), മരട് സ്വദേശി പാണ്ടിക്കുടിയില്‍ വാകയ്‌ക്കു താമസിക്കുന്ന അഡ്വ. എന്‍.എം.സിദ്ദിഖ് (44) എന്നിവരെയും പിടികൂടി. അധ്യാപകനെ ആക്രമിച്ച സംഭവത്തിനുശേഷം പ്രതികള്‍ക്കു കിഴക്കേപ്രത്തെ സ്വന്തം വീട്ടില്‍ ഒത്തുചേരാനും ഒളിവില്‍ പോകാനുമുള്ള വാഹനം സംഘടിപ്പിച്ചുകൊടുക്കാന്‍ സിയാദ് ഒത്താശ ചെയ്‌തുകൊടുത്തുവെന്ന് പൊലീസ് പറയുന്നു. അബ്ദുല്‍ സലാം, അഡ്വ.എന്‍.എം.സിദ്ദിഖ്‌എന്നിവരെ എറണാകുളം സിറ്റി പൊലീസാണ് അറസ്റ്റു ചെയ്‌തത്. കെഎസ്‌എഫ്‌ഇ മട്ടാഞ്ചേരി ശാഖയിലെ സീനിയര്‍ അസിസ്റ്റന്റാണ് സിദ്ദിഖ്.
 |