|
പ്രഫ. ശ്രീധരമേനോന്‍
അന്തരിച്ചു
തിരുവനന്തപുര: പ്രമുഖ ചരിത്രകാരനും അധ്യാപകനുമായ പ്രഫ. എ. ശ്രീധരമേനോന്‍ (84) അന്തരിച്ചു. തിരുവനന്തപുരത്തെ ജവഹര്‍ നഗറിലെ വസതിയില്‍ വെള്ളിയാഴ്‌ച രാവിലെ ആയിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ പത്തരയ്‌ക്ക് തൈക്കാട് ശാന്തികവാടത്തില്‍.
ശ്രദ്ധേയ വിശകലനങ്ങളിലൂടെ കേരള ചരിത്രം അവതരിപ്പിച്ച ശ്രീധര മേനോനെ 2009-ല്‍ കേന്ദ്രസര്‍ക്കാര്‍ പദ്‌മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. തൃശൂര്‍ സെന്റ് തോമസ് കോളജില്‍ അധ്യാപകനായാണ് ഔദ്യോഗിക ജീവിതത്തിനു തുടക്കം. വിവിധ സര്‍വകലാശാലകളില്‍ അധ്യാപകനായി. കേരള സര്‍വകലാശാല റജിസ്‌ട്രാറുമായിരുന്നു. 1987-ല്‍ രചിച്ച സ്വാതന്ത്ര്യ സമരകാലത്തെ കേരള ചരിത്രത്തെക്കുറിച്ചുള്ള പുസ്‌തകത്തില്‍ പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്കിടവരുത്തി.
സ്വാതന്ത്ര്യ സമര ചരിത്രം, കേരളചരിത്രം, കേരള സംസ്‌കാരം, കേരളവും സ്വാതന്ത്ര്യ സമരവും, സി.പി.രാമസ്വാമി അയ്യരുടെ ചരിത്രമായ ട്രയംഫ് ആന്‍ഡ് ട്രാജഡി, കേരള സര്‍വകലാശാലയുടെ ചരിത്രം, ആധുനിക കേരളം, കേരളചരിത്രശില്‍പികള്‍ തുടങ്ങിയവയാണ് ചരിത്രപ്രധാനമായ പുസ്‌തകം.
ഭാര്യ: വി.സരോജിനി. മക്കള്‍: പൂര്‍ണിമ (യു.എസ്), സതീഷ് (വൈസ് പ്രസിഡന്റ്, എസിവി). മരുമക്കള്‍: അരുണ്‍കുമാര്‍ (യു.എസ്.), സൗദാമിനി.
 |