യുക്‌മ സൗത്ത്‌ ഈസ്‌റ്റ്‌ റീജിയന്‍ സ്‌പോര്‍ട്‌സ്‌ മീറ്റ്‌ ഓഗസ്‌റ്റ്‌ 1 -ന്‌; മാസ്‌ ആതിഥേയത്വം വഹിക്കും


ടോള്‍വര്‍ത്ത്‌: യുക്‌മ സൗത്ത്‌ ഈസ്‌റ്റ്‌ റീജിയന്റെ സ്‌പോര്‍ട്‌സ്‌ മീറ്റിന്‌ ടോള്‍വര്‍ത്ത്‌ മലയാളം ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ സൊസൈറ്റി (മാസ്‌) ആതിഥേയത്വം വഹിക്കും. ഓഗസ്റ്റ്‌ ഒന്നിന്‌ ടോള്‍വര്‍ത്തില്‍ രാവിലെ പത്തിനാണ്‌ മത്സരം ആരംഭിക്കുക. ജൂലൈ 24-ന്‌ മുമ്പായി യുക്‌മയില്‍ അംഗങ്ങളായ അസോസിയേഷനുകള്‍ക്ക്‌ മീറ്റില്‍ പങ്കെടുക്കാം. വടംവലി, 100 മീറ്റര്‍ റേസ്‌ (കിഡ്‌സ്‌, ജൂണിയേഴ്‌സ്‌, സീനിയേഴ്‌സ്‌), 200 മീറ്റര്‍ റേസ്‌ (കിഡ്‌സ്‌, ജൂണിയേഴ്‌സ്‌, സീനിയേഴ്‌സ്‌), 1000 മീറ്റര്‍ റേസ്‌ (കിഡ്‌സ്‌, ജൂണിയേഴ്‌സ്‌, സീനിയേഴ്‌സ്‌), ഷോട്ട്‌ പുട്ട്‌ എന്നിവയാണ്‌ മത്സരയിനങ്ങള്‍. അസോസിയേഷന്‍ പ്രസിഡന്റ്‌ പ്രായം സംബന്ധിച്ചു നല്‌കുന്ന സാക്ഷ്യംപത്രം ഹാജരാക്കണം. റജിസ്‌ട്രേഷന്‍ ഫീ അഞ്ച്‌ പൗണ്ട്‌. വടംവലി മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക്‌ പത്ത്‌ പൗണ്ട്‌ ആയിരിക്കും രജിസ്‌ട്രേഷന്‍ ഫീ. ടീം മത്സരങ്ങളില്‍ ഓരോ അംഗത്തിനും ഒരു പൗണ്ടാണ്‌ ഫീസ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോബി ജോര്‍ജ്‌ - 07837 964 989, 07889 968 175, സെബി പോള്‍ - 07766679516