|
പനിക്ക് ശമനമില്ല: അഞ്ചുമരണംകൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് വയറിളക്കരോഗങ്ങളും പകര്‍ച്ചപ്പനിക്കും ശമനമുണ്ടായില്ല. പകര്‍ച്ചപ്പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ദിവസവും വര്‍ധിച്ചു. പിഞ്ചുബാലന്‍ ഉള്‍പ്പെടെ ഇന്നലെ അഞ്ചുപേരാണ് പനിബാധിച്ച് മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട് ഉല്ലാസ് നഗര്‍ നീര്‍ച്ചാലില്‍ ബിനുവിന്റെയും ശശികലയുടെയും മകന്‍ ശരണ്‍ (ഒന്നര), തൃശൂര്‍ പാവറട്ടി പൂവത്തൂര്‍ അറയ്‌ക്കല്‍ രാവുണ്ണിയുടെ മകന്‍ ആന്റോ (42), ആലപ്പുഴ ഹരിപ്പാട് കുമാരപുരം പൊത്തപ്പള്ളി വടക്ക് അരുണ്‍നിവാസില്‍ അരുണ്‍കുമാര്‍ (31),അമ്പലപ്പുഴ കോമന പ്രവീണ്‍ഭവനം പുഷ്‌കരന്‍ (59), കഞ്ഞിക്കുഴി നികര്‍ത്തില്‍ ധര്‍മദത്തന്‍ (74) എന്നിവരാണ് മരിച്ചത്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ച ഗര്‍ഭിണിയുടെ മരണം എച്ച് 1 എന്‍ 1 മൂലമാണെന്നു സ്ഥിരീകരിച്ചു. ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പനിബാധിച്ച് ഇന്നലെ 2054 പേര്‍ ചികിത്സതേടി. കഴിഞ്ഞദിവസമെത്തിയ കേന്ദ്രസംഘം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
 |