|
|
ഗാനങ്ങള്‍ |
|
| |
ചിത്തിരത്തോണിയില്‍ അക്കരെ പോകാന്‍
എത്തിടാമോ പെണ്ണേ
ചിറകിന്‍കീഴിലെ പെണ്ണേ - ചിരിയില്‍
ചിലങ്ക കെട്ടിയ പെണ്ണേ
(ചിത്തിര..)
നിന്നെ കാല്‍ മയങ്ങി നില്‍ക്കും തോണി
നിന്നെ കാണാതിരുന്നാല്‍ മടിച്ചുനില്‍ക്കും തോണി (2)
കരയില്‍നിന്നു കയര്‍ കയറ്റി കരകള്‍ തേടുന്നു (2)
എന്റെ കരള്‍തടത്തില്‍
നിന്റെ കണ്ണുകള്‍ കളം വരയ്‌ക്കുന്നു
കളം വരയ്‌ക്കുന്നു
(ചിത്തിര..)
മാലിതെറുത്തും നാണമുണര്‍ത്തും പെണ്ണേ
മലര്‍ മാലകൊു കെട്ടിയിട്ടോ എന്നെ (2)
നല്ല നാളുനോക്കി നിന്‍ കഴുത്തില്‍
താലികെട്ടും ഞാന്‍ (2)
നാളെ മണ്‍കുടിലില്‍ കൈപിടിച്ചു
കുടിയിരുത്തും ഞാന്‍ (2)
(ചിത്തിര..)
ചിത്രം: കായലും കയറും
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: കെ.വി. മഹാദേവന്‍
പാടിയത്: യേശുദാസ്
|
പ്രാണസഖീ ഞാന്‍ വെറുമൊരു
പാമരനാം പാട്ടുകാരന്‍
വേണുമൂതുമാട്ടിടയന്‍
(പ്രാണസഖീ...)
എങ്കിലുമെന്നോമലാള്‍ക്കു
താമസിക്കാനെന്‍കരളില്‍
തങ്കക്കിനാവുകള്‍ക്കൊാെരു
താജ്‌മഹാള്‍ ഞാനുയര്‍ത്താം
(പ്രാണസഖീ...)
മായാത്ത മധുരഗാന മാലിനിയുടെ കല്‍പടവില്‍
കാണാത്ത പൂങ്കുടിലില്‍
കണ്മണിയെ കൊുപോകാം
(പ്രാണസഖീ...)
പൊന്തിവരും സങ്കല്‍പത്തിന്‍
പൊന്നശോക മലര്‍വനിയില്‍
ചന്തമെഴും ചന്ദ്രികതന്‍ ചന്ദനമണി മന്ദിരത്തില്‍
സുന്ദരവസന്തരാവിന്‍
ഇന്ദ്രനീല മണ്‌ഡപത്തില്‍
എന്നുമെന്നും താമസിക്കാനെന്റെ
കൂടെ പോരുമോ നീ?
(പ്രാണസഖീ...)
ചിത്രം: പരീക്ഷ
രചന: പി. ഭാസ്‌ക്കരന്‍
സംഗീതം: ബാബുരാജ്
പാടിയത്: യേശുദാസ് |
|
|
|
|
|
|
ഇന്നലെ മയങ്ങുമ്പോള്‍ ഒരുമണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
(ഇന്നലെ....)
മാധവമാസത്തില്‍ ആദ്യം വിരിയുന്ന മാതളപ്പൂമൊട്ടിന്‍ മണംപോലെ
ഓര്‍ക്കാതിരുന്നപ്പോള്‍ - ഒരുങ്ങാതിരുന്നപ്പോള്‍
ഓമനേ നീ എന്റെ അരികില്‍ വന്നു
ഓമനേ...
(ഇന്നലെ....)
പൗര്‍ണമിസന്ധ്യതന്‍ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്‍മുകില്‍ക്കൊടിപോലെ
തങ്കക്കിനാവിങ്കല്‍ ഏതോ സ്‌മരണതന്‍
തംബുരുശ്രുതിമീട്ടി നീ വന്നു
തംബുരു...
(ഇന്നലെ....)
വാനമിന്നിരുളില്‍ വഴിതെറ്റി വന്നുചേര്‍ന്ന
വാസന്തചന്ദ്രലേഖ എന്ന പോലെ
മൂടുപടമണിഞ്ഞ മൂകസങ്കല്‍പ്പംപോലെ
മാടിവിളിക്കാതെ നീ വന്നു
മാടിവിളിക്കാതെ നീ വന്നു
(ഇന്നലെ....)
ചിത്രം: അന്വേഷിച്ചു കത്തെിയില്ല
രചന: പി. ഭാസ്‌ക്കരന്‍
സംഗീതം: ബാബുരാജ്
പാടിയത്: യേശുദാസ് |
നിന്‍ പദങ്ങളില്‍
നൃത്തമാടിടും
എന്റെ സ്വപ്‌നജാലം
നീയൊരു മലര്‍വാടി
മധുമലര്‍മൊട്ടുകള്‍ പോരാടി..., മിഴികളാടി
(നിന്‍ പദങ്ങളില്‍)
തളരുന്നോ നീ... വിളരുന്നോ നീ..
നാണത്തിനാലേ വാടുന്നു നീ
തളരല്ലേ വിളറല്ലേ
മധുരനൊമ്പരംതന്ന താരകേ നീ
(നിന്‍ പദങ്ങളില്‍)
ദമയന്തി നീ, നളനാണു ഞാന്‍
നീ ദേവയാനി നിന്‍ കചന്‍ ഞാന്‍
വരുമോ നീ തരുമോ നീ
തരളയൗവനം തന്ന പാരിജാതം
(നിന്‍ പദങ്ങളില്‍)
ചിത്രം: നാഴികക്കല്ല്
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: കാനുഘോഷ്
പാടിയത്: ജയചന്ദ്രന്‍ |
|
|
|
|
|
|
അപാരസുന്ദര
നീലാകാശം
അനന്തതേ നിന്‍ മഹാസമുദ്രം
ഊഴിയും സൂര്യനും വാര്‍മതിയും ഇതില്‍
ഉയര്‍ന്നു നില്‍ക്കും ദീപങ്ങള്‍
ആയിരമായിരം താരാഗണങ്ങള്‍
അലകളിലലിയും വെണ്‍നുരകള്‍
അനാദികാലംമുതലേ - ഈ
അജ്ഞാതകാമുകന്‍ അകലെ
ഏകാന്തതയുടെ മൗനഗാനമായ്
ഏതോ കാമുകി കാത്തിരിപ്പൂ
പൗര്‍ണമിതോറും സ്വപ്‌നത്തിലവള്‍ക്കായ്
സ്വര്‍ണസിംഹാസനമൊരുക്കുന്നു
കാണാതൊടുവില്‍ വര്‍ഷമുകിനിലാല്‍
കദനക്കണ്ണീരൊഴുക്കുന്നു
ചിത്രം: വിത്തുകള്‍
രചന: പി. ഭാസ്‌ക്കരന്‍
സംഗീതം: പുകഴേന്തി
പാടിയത്: യേശുദാസ് |
പുലരികള്‍,
സന്ധ്യകള്‍
പുളകിത രാവുകള്‍
പൂവിട്ടു പുകഴ്‌പാടുന്നു
ആടിത്തിമര്‍ത്തു നീരാഴികള്‍
മൂന്നുമൊരാനന്ദമൂര്‍ച്ഛയിലാഴുന്നു
(പുലരികള്‍..)
സൂര്യനെ സ്‌നേഹിച്ച പൂവിന്റെ മോഹവും
സൂര്യനും ദൂരെയെരിഞ്ഞുനില്‍ക്കേ
സ്‌നേഹിച്ച തെറ്റിനായേകാന്തതയുടെ
വേദന താനേ വരിച്ച വേദീ
പോക്കുവെയില്‍ നിന്‍ പ്രസാദം
ഈ ആര്‍ദ്രസ്‌മിതം നിന്‍ പ്രസാദം
(പുലരികള്‍...)
വാരിപ്പുണര്‍ന്നു പിന്‍വാങ്ങും തിരയോടു
കോരിത്തരിക്കുന്ന തീരമോതി:
ആയിരം ജ?ത്തിന്‍ സാഫല്യമാകവേ
ഈയൊരു മാത്രയെനിക്കു തന്നു
മണ്‍തരിതന്നാത്മഹര്‍ഷം
മൂവന്തി വെയിലായുരുകുന്നു
(പുലരികള്‍...) |
|
|
|
|
|
|
ചെട്ടിക്കുളങ്ങര
ഭരണി നാളില്‍
ഉത്സവം കുനടക്കുമ്പോള്‍
കുപ്പിവളക്കയ്‌ക്കുള്ളില്‍
ചിപ്പിവളക്കുലയ്‌ക്കുള്ളില്‍
ഞാന്‍ കാെരു
പുഷ്‌പമിഴിയുടെ തേരോട്ടം!
(ചെട്ടിക്കുളങ്ങര...)
കാലവളൊരു തുകാരി
മിിയാല്‍ തുള്ളുന്ന കോപക്കാരി
ഓമല്‍ക്കുളിര്‍മാറില്‍ സ്വര്‍ണവു-
മുളളത്തില്‍
ഗര്‍വ്വവും ചൂടുന്ന സ്വത്തുക്കാരി
അവളെന്റെ മൂളിപ്പാട്ടേറ്റുപാടി
അതുകേട്ടു ഞാനും മറന്നു പാടി
പ്രണയത്തിന്‍ മുന്തിരിത്തോപ്പൊരുനാള്‍
കൊ് കരമൊഴിവായിപ്പതിച്ചുകിട്ടി
(ചെട്ടിക്കുളങ്ങര...)
ഓരോ ദിനവും കൊഴിഞ്ഞുവീണു
ഓരോ കനവും കനിഞ്ഞു വീണു
വീണയും നാദവും പൊലെയൊന്നായവര്‍
വിധിയുടെ കളികളാല്‍ വേര്‍പിരിഞ്ഞു
അകലെയാണവളെന്നാലാഹൃദയം
അരികത്തുനിന്നു തുടിക്കയല്ലേ
ഉടലുകള്‍ തമ്മിലകന്നുവെന്നാല്‍
ഉയിരുകളെങ്ങനെകന്നു നില്‍ക്കും?
ചിത്രം: സിന്ധു
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: എം.കെ. അര്‍ജുന്‍
പാടിയത്: യേശുദാസ് |
|