About us | Media Kit | Contact us | Font | Sitemap
 
 
 
അനിര്‍വചനീയം (ശാലിനി)
സരസ്വതി = ഒരു റെയില്‍വേ പാളത്തില്‍വച്ചാണ്‌ ഞാനവളെ ആദ്യമായി കാണുന്നത്‌. ജീവിക്കണോ മരിക്കണോ എന്ന തീരുമാനത്തിന്റെ നൂല്‍പ്പാലത്തില്‍ കൂടി സഞ്ചരിക്കുമ്പോള്‍ എനിക്ക്‌ അപരിചിതയായ ഒരാളെ കുമുട്ടുക എന്നത്‌ തീര്‍ത്തും ആശ്‌ചര്യമുളവാക്കുന്നത്‌ തന്നെയായിരുന്നു. കാരണം അവളെ കാണുന്നതിന്‌ തൊട്ടുമുന്‍പ്‌ ഞാന്‍ ആ പാലത്തില്‍ നിന്നും താഴേക്ക്‌ പതിച്ചിരുന്നു. കണ്ണടച്ച്‌ ഒരു ചൂളംവിളിക്ക്‌ കാതോര്‍ത്ത്‌ മുന്നോട്ട്‌ നടക്കവേ അവളുടെ ദേഹത്ത്‌ തട്ടി ഞാന്‍ വീണു. അവള്‍ ട്രാക്കില്‍ കിടക്കുകയായിരുന്നു. നിശ്‌ചയമായും ട്രെയിന്‍ കയറി ഇറങ്ങിയാല്‍ അവളുടെ ശരീരം ര്‌ കഷണമായേനെ. ഒരാള്‍ അവളുടെ ദേഹത്ത്‌ തട്ടിവീണിട്ടും അനങ്ങുകപോലും ചെയ്യാത്ത അവളുടെ നിര്‍വികാരത എന്നില്‍ ആ നിമിഷം ദേഷ്യമാണുാക്കിയത്‌. പക്ഷേ ദേഷ്യം പ്രകടിപ്പിക്കാനുളള എന്റെ ശ്രമം അമ്പെ പരാജയപ്പെട്ടു. ഒരു ദുരന്തത്തിന്റെ ബാക്കിപത്രമെന്നോണം അവള്‍ ആ പാളത്തില്‍ ചുരുുകൂടി കിടന്നു. എന്നെപ്പോലെ മരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവള്‍ എന്ന സഹതാപത്തിന്റെ പേരില്‍ എന്റെ നാവില്‍ നിന്ന്‌ ആ ചോദ്യം ബഹിര്‍ഗമിച്ചു. എന്തിനാണ്‌ മരിക്കാന്‍ പോകുന്നത്‌? തല ഉയര്‍ത്തുവാന്‍ കൂട്ടാക്കാതെ അവള്‍ പതിഞ്ഞ ശബ്‌ദത്തില്‍ പറഞ്ഞു. ``നിര്‍വചിക്കാനാകാത്ത ഒരു സൗഹൃദത്തിന്റെ പേരില്‍...'' എനിക്ക്‌ ആശ്‌ചര്യം തോന്നാതിരുന്നില്ല. നിര്‍വചിക്കാനാകാത്ത സൗഹൃദമോ? അങ്ങനെ ഒന്നുാേ? ഉന്നാണ്‌ അവളുടെ പക്ഷം. ആ നീകഥയില്‍ നിന്ന്‌ എനിക്ക്‌ ഇത്രമാത്രം മനസ്സിലായി. അവള്‍ക്ക്‌ അവനോട്‌ പ്രണയം ഉായിരുന്നില്ല. കാമവും. പിന്നെ അതെന്തായിരുന്നു എന്ന്‌ ചോദിച്ചാല്‍ അവള്‍ക്കും അറിയില്ല. നിറഞ്ഞ കണ്ണുകള്‍ കടിച്ചിറക്കികൊ്‌ അവള്‍ ഇത്രമാത്രം പറഞ്ഞു ``വഴിതെറ്റിപ്പോയ സൗഹൃദം'' എനിക്ക്‌ ചിരിവന്നു. അവളെപ്പോലെതന്നെ മരിക്കാന്‍ പുറപ്പെട്ടവളാണ്‌ ഞാനും. എന്നിട്ടിപ്പോള്‍ ട്രെയിന്‍പാളത്തിലിരുന്ന്‌ കഥ പറയുന്നു. മരിക്കാന്‍ പോകുന്നവര്‍ക്ക്‌ എന്ത്‌ കഥ. മരണം, അതുമാത്രമാണ്‌ മുന്നില്‍. അതിനു മുന്‍പാണല്ലോ കഥകള്‍ നമ്മുടെ ജീവിതത്തെ വഴിതെറ്റിക്കുന്നത്‌. അതുകൊ്‌തന്നെ ഞങ്ങളുടെ ജീവിതത്തില്‍ കഥകള്‍ അപ്രസക്‌തമായിരുന്നു. മരിക്കാന്‍ അവള്‍ക്കൊരു കാരണമുങ്കെില്‍ എനിക്കതില്ല എന്നുളളതായിരുന്നു രസകരമായ കാര്യം. ജീവിതത്തിന്റെ അര്‍ത്ഥവും അര്‍ത്ഥമില്ലായ്‌മയും ചിന്തിച്ച്‌ ഭ്രാന്ത്‌ പിടിച്ച ഒരവസരത്തിലാണ്‌ ഞാന്‍ ഇറങ്ങിപ്പുറപ്പെട്ടത്‌. കാറ്റ്‌ കരയുന്നതുപോലെയായിരുന്നു അവളുടെ സ്വരം. വിടര്‍ന്ന കണ്ണിലെ വിഷാദഛായ അവള്‍ക്ക്‌ ഒട്ടും ചേരുന്നുായിരുന്നില്ല. എനിക്കേറെ ചിരപരിചിതമായ സ്വരത്തില്‍ അവള്‍ പറഞ്ഞുതുടങ്ങി. ``എന്റെ സങ്കല്‍പ്പത്തിലെ പുരുഷന്‌ അവനുമായി ഒരു സാദൃശ്യവുമുായിരുന്നില്ല. എനിക്കെത്താത്തത്ര ഉയരത്തിലായിരുന്നു അവന്‍. എന്നിട്ടും..'' ഓര്‍മ്മയില്‍ പോലും നീറുന്ന മാതിരി അവളൊന്നു കരഞ്ഞു. വാക്കുകളില്‍ എവിടെയെങ്കിലൂം കുറ്റബോധം ഒരു അര്‍ബുദം പോലെ പടര്‍ന്നിട്ടുാേ എന്നറിയാന്‍ ഞാനാ വാക്കുകളെ ഓപ്പറേറ്റ്‌ ചെയ്‌തു. ``അത്‌ വെറുമൊരു സൗഹൃദമായിരുന്നു ആദ്യം. പിന്നീടെപ്പോഴോ വഴികള്‍ മാറിയായി ഞങ്ങളുടെ സംസാരം. ആരുടെയൊക്കെയോ ചോദ്യങ്ങള്‍ക്ക്‌ മുന്നില്‍ തലകുനിക്കേി വന്നപ്പോഴേ ഞാന്‍ അതിനെക്കുറിച്ച്‌ ബോധവതി ആയുളളു. പക്ഷേ അപ്പോഴേക്കും എനിക്ക്‌ പിരിയാന്‍ പറ്റില്ലായിരുന്നു. ഒരു ലഹരിപോലെയായിരുന്നു ആ സ്‌പര്‍ശനം.'' കൗതുകം കൊ്‌ എന്റെ കണ്ണുകള്‍ വിടര്‍ന്നു. കപടതയുടെ മുഖംമൂടി അണിഞ്ഞിരുന്ന എന്നിലെ പെണ്‍കുട്ടി മറ നീക്കി വന്ന നിമിഷമായിരുന്നു അത്‌. കടപ്പാടിന്റെയും കടമയുടേയും ചങ്ങലക്കെട്ടില്‍ നിന്ന്‌ അവള്‍ പുറത്തേയ്‌ക്ക്‌ ചാടി. എനിക്കവളെ ആശ്വസിപ്പിക്കണമെന്ന്‌ തോന്നിയില്ല. കൂടെക്കരയണമെന്നും... ഇതിന്‌ മരിക്കുക മാത്രമാണോ പ്രതിവിധി?. ചോദ്യം പ്രതീക്ഷിച്ചപോലെ അവള്‍ തലയുയര്‍ത്തി. അവള്‍ക്കും എനിക്കും അസാധാരണമാംവിധം രൂപസാദൃശ്യമുായിരുന്നു. എനിക്കത്‌ അവളോട്‌ പറയാനാകില്ല. അതിനാല്‍ ഞാന്‍ മരിക്കാന്‍ തീരുമാനിച്ചു. ദൂരെ ട്രെയിനിന്റെ ചൂളംവിളിയ്‌ക്കായി ഞാന്‍ കാതോര്‍ത്തു. ഇനി ഒന്നും പറയാനില്ല. അവള്‍ തലകുനിച്ചിരുന്നു. വിദൂരതയില്‍ നിന്ന്‌ ഒരു തീക്കണ്ണുമായി ചൂളംവിളി അടുത്തേയ്‌ക്ക്‌ വരുന്നു. ഒരു ധൃതിയും എന്റെ ചലനങ്ങളില്‍ ഉായിരുന്നില്ല. കാരണം എനിക്ക്‌ ഈ ലോകത്ത്‌ ചെയ്‌തുതീര്‍ക്കാന്‍ ഒന്നുമുായിരുന്നില്ല. അല്ല. ഞാന്‍ അവയൊന്നും ഓര്‍ത്തില്ല. ഒരു ദീര്‍ഘനിശ്വാസത്തിന്റെ അകമ്പടിയോടു കൂടി ഞാന്‍ അവളോട്‌ പറഞ്ഞു. ``എനിക്ക്‌ മരിക്കാന്‍ കാരണമൊന്നും ഇല്ലായിരുന്നു. വേണമെങ്കില്‍ നിനക്ക്‌ വേി ഞാന്‍ മരിക്കാം...'' എന്റെ വിഡ്‌ഢിത്തം നിറഞ്ഞ സംസാരം കേട്ട്‌ അവള്‍ തലയുയര്‍ത്തി. വലുതായികൊിരിക്കുന്ന തീക്കണ്ണില്‍ ദൃഷ്‌ടി ഉറപ്പിച്ച്‌ ഞാന്‍ പറഞ്ഞു. കാരണം നാം രല്ല. ഒന്നാണ്‌. നിന്റെ ഇഷ്‌ടം എന്നെങ്കിലും പൂവണിയാതിരിക്കില്ല. പക്ഷേ ഞാന്‍... '' പൂര്‍ത്തിയാക്കാന്‍ എനിക്ക്‌ സമയം കിട്ടിയില്ല. സ്‌തബ്‌ധയായി നില്‍ക്കുന്ന അവളെ ബലമായി ഞാന്‍ ട്രാക്കില്‍ നിന്ന്‌ തളളിമാറ്റി. മരിക്കാന്‍ ഇറങ്ങിത്തിരിച്ചതിന്‌ ശേഷം എന്റെ ചലനത്തില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ചടുലതയായിരുന്നു അത്‌. എവിടേയ്‌ക്കോ അവള്‍ തെറിച്ച്‌ വീണിട്ടുാകണം. നോക്കാന്‍ എനിക്ക്‌ സമയമില്ല. മരിക്കില്ലെന്നു മാത്രമറിയാം. സുഹൃത്തേ... ഈ കഥ ഇവിടെ അവസാനിയ്‌ക്കുന്നു. കാരണം ആ തീപ്പൊട്ട്‌ എന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുമ്പോള്‍ എന്റെ കഥയും നിലയ്‌ക്കും. ചിരിച്ചുകൊ്‌ ഞാനീ മരണത്തെ ഏറ്റുവാങ്ങുകയാണ്‌. ഈ മരണത്തിനാരും ഉത്തരവാദിയല്ല എന്ന്‌ എഴുതിവയ്‌ക്കാന്‍ എനിയ്‌ക്കായില്ല. അതുകൊ്‌ തല്‍ക്കാലം നിര്‍വചിക്കാനാകാത്ത ആ ബന്ധത്തിന്റെ പേരില്‍ ഞാന്‍ ആര്‍ക്കോവേി മരിക്കുകയാണെന്നു മാത്രം കുറിക്കുന്നു.

 

 
അന്വേഷണം (റെജി)
ഇല്ലിക്കല്‍ മലയില്‍ ഉരുള്‍പൊട്ടി ആകെ സമ്പാദ്യമായിരുന്ന പത്തു സെന്റ്‌ സ്ഥലവും കുടിലും നഷ്‌ടമായപ്പോഴാണ്‌ ആശാന്‍കുട്ടി തന്റെ നാലു മക്കളെയും പ്രിയതമയേയുമൊത്ത്‌ നാട്‌നോക്കന്‍ മലയില്‍ അഭയം പ്രാപിച്ചത്‌. നിത്യവൃത്തിക്ക്‌ അടുത്തുള്ള പുരയിടങ്ങളില്‍ വേല ചെയ്‌തു. കളരിയാശാന്‍ അല്ലെങ്കിലും എല്ലാവരും അയാളെ ആശാന്‍കുട്ടി എന്നാണ്‌ വിളിച്ചിരുന്നത്‌. തമാശയുടെ ആശാന്‍ തന്നെയായിരുന്നു അയാള്‍. കൊടുക്കുന്ന കൂലിക്ക്‌ ആത്മാര്‍ത്ഥമായി പണിയുക എന്നത്‌ ആശാന്‍കുട്ടിയുടെ സവിശേഷതയായിരുന്നു. വേല കഴിഞ്ഞ സായാഹ്നങ്ങളില്‍ അയാള്‍ നാട്‌നോക്കന്‍മലയുടെ മുകളിലിരുന്ന്‌ വിശാലമായ പടിഞ്ഞാറെ മാനംനോക്കി കഞ്ചാവ്‌ വലിക്കുക അയാളുടെ വിനോദമായിരുന്നു. ആ വലിയില്‍ അയാള്‍ സകല ദുഃഖങ്ങളും മറക്കും. ജീവിതപരാജയത്തിന്റെ മേല്‍ക്കൂര വലിച്ച്‌ താഴെയിട്ട്‌ വിജയസ്വപ്‌നങ്ങളുടെ വെള്ളിത്തേരില്‍ ചെഞ്ചായം പൂശിയ മേഘങ്ങളിലൂടെ പറന്ന്‌ അന്നത്തെ അദ്ധാനഭാരം പുകച്ചുരുളാക്കി ലഘൂകരിക്കും. അങ്ങനെ ഒരിക്കല്‍ ആശാന്‍കുട്ടി തന്റെ പതിവ്‌ വിനോദത്തില്‍ മുഴുകിയിരുന്ന ഒരു ദിവസം പെട്ടെന്ന്‌ പിന്നില്‍നിന്ന്‌ ഒരു ശബ്‌ദം കേട്ടു. ?ഹലോ...? ആശാന്‍കുട്ടി പെട്ടെന്ന്‌ തിരിഞ്ഞുനോക്കി. കഞ്ചാവിന്റെ പുകയ്‌ക്കൊപ്പം അറിയാതെ വായില്‍നിന്ന്‌ ?ഹലോ? പുറത്തുവന്നു. ?ഹായ്‌, ഐ ആം റിച്ചാര്‍ഡ്‌ ഫ്രെം ഇംഗ്ലണ്ട്‌. ഹൗ ആര്‍ യു?? അപ്പോഴാണ്‌ ആശാന്‍കുട്ടി ശരിക്കും സായ്‌പിനെ ശ്രദ്ധിച്ചത്‌. അമ്പടാ, ഇതുകൊളളാമല്ലോ? അടുത്തുള്ള ഹോളിഡേ റിസോര്‍ട്ടില്‍ പണിക്ക്‌ പോകുമ്പോള്‍ പല സായ്‌പന്മാരും മദാമ്മമാരും ഉലാത്തുന്നത്‌ അയാള്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. അവര്‍ പറയുന്ന രണ്ടേ രണ്ടു വാക്കേ ആശാന്‍കുട്ടിക്ക്‌ മനസിലാക്കാന്‍ സാധിച്ചിട്ടുള്ളു. അത്‌ യേസ്‌, എന്നും നോ എന്നുമാണ്‌. ഇത്രയും അടുത്ത്‌ ഒരു സായ്‌പിനെ കണ്ടതില്‍ ആശാന്‍കുട്ടിക്ക്‌ അതിയായ സന്തോഷം തോന്നി. എന്തുപറയും എന്ന്‌ ചിന്തിച്ചു നില്‍ക്കുമ്പോള്‍ അടുത്ത ശബ്‌ദം ഹൗ ആര്‍ യു. വെരി നൈസ്‌ സ്‌മെല്‍, ഡു യൂ സ്‌മോക്ക്‌? സ്‌മോക്ക്‌ എന്ന വാക്കു കേട്ടതേ പെട്ടെന്ന്‌ ആശാന്‍കുട്ടി തലയാട്ടി, സ്‌മോക്ക്‌, സ്‌മോക്ക്‌ എന്നു പറഞ്ഞു. അതിന്‌ പ്രതികരണം എന്നോണം സായ്‌പ്‌ തന്റെ സിഗററ്റ്‌ പാക്കറ്റില്‍നിന്ന്‌ ഒരെണ്ണം ആശാന്‍കുട്ടിയുടെ നേരെ നീട്ടി. വിറയ്‌ക്കുന്ന കൈകളോടെ അത്‌ വാങ്ങി. ചുറ്റുംനോക്കിക്കൊണ്ടിരുന്നു സായ്‌പ്‌ പെട്ടെന്ന്‌ പാറപ്പുറത്ത്‌ ഇരിക്കുന്ന ആശാന്‍കുട്ടിയുടെ കഞ്ചാവ്‌ പൊതി കണ്ട്‌ത. അയാള്‍ അത്‌ എടുത്ത്‌ കൗതുകത്തോടെ മണത്തുനോക്കി. എന്നിട്ട്‌ പറഞ്ഞു. ഗുഡ്‌, ഗുഡ്‌... ആശാന്‍കുട്ടി ആംഗ്യഭാഷ പുറത്തെടുത്തു. കൈ ചുണ്ടില്‍വച്ച്‌ അത്‌ വലിക്കാന്‍ കൊളളാവുന്നതാണെന്ന്‌ കാണിച്ചുകൊടുത്തു. സായ്‌പിന്‌ പെട്ടെന്നു പിടികിട്ടി. സായ്‌പ്‌ ഒന്ന്‌ എന്ന്‌ കാണിച്ചു. ആശാന്‍കുട്ടി പൊതി തികികെവാങ്ങി പെട്ടെന്ന്‌ സൊയമ്പന്‍ സാധനം ഉണ്ടാക്കി സായിപ്പിന്റെ ചുണ്ടില്‍വച്ച്‌ കത്തിച്ചുകൊടുത്തു. ഒരു കമ്പനിക്കായി പോക്കറ്റില്‍കിടന്ന്‌ സായ്‌പിന്റെ സിഗററ്റ്‌ എടുത്ത്‌ ആശാന്‍കുട്ടിയും വലിച്ചുതുടങ്ങി. തൊലിയുടെയും ഭാഷയുടെയും വ്യത്യാസമെല്ലാം മറന്ന്‌ അവര്‍ പല കാര്യങ്ങളും ആംഗ്യഭാഷയില്‍ സംസാരിച്ചു. ആശാന്‍കുട്ടി മലയിലേയ്‌ക്ക്‌ ചൂണ്ടിക്കാണിച്ചു. അത്‌ കണ്ട്‌ സായ്‌പ്‌ തലയാട്ടി. അങ്ങനെ ആശാന്‍കുട്ടിയും സായ്‌പും പുകവലിയുടെ ഐക്യത്തില്‍ സുഹൃത്തുക്കളായി. അവര്‍ പലപ്പോഴും കണ്ടുമുട്ടി. നിധികിട്ടിയ ഭൂതത്തെപ്പോലെ ആശാന്‍കുട്ടി ഇക്കാര്യം ആരോടും പറയാതെ കൊണ്ടുനടന്നു. അങ്ങനെയിരിക്കെ ആശാന്‍കുട്ടി ഞങ്ങളുടെ പുരയിടത്തില്‍ തെങ്ങിന്‌ തടമിളക്കാന്‍ എത്തി. പതിവ്‌ സമയത്തിന്‌ അയാള്‍ പണിനിര്‍ത്തി തിടുക്കപ്പെട്ട്‌ പോയി. അടുത്ത ദിവസം പണിക്ക്‌ വന്നപ്പോള്‍ എന്നോട്‌ അയാള്‍ സായ്‌പിനെപ്പറ്റി വിശദമായി പറഞ്ഞു. ഞാനും അന്‌ വൈകുന്നേരം ആശാന്‍കുട്ടിയുടെ സായ്‌പിനെ കാണാന്‍ ചെല്ലണം എന്നും, ഞാന്‍ അവരുടെ ഭാഷ തര്‍ജ്ജമ ചെയ്‌തു കൊടുക്കണം എന്നും ആവശ്യപ്പെട്ടു. പതിവ്‌ സമയത്തുതന്നെ ഞങ്ങള്‍ അവിടെ എത്തി. ആറു മണിയായി, ആറരയായി. മണിക്കൂറുകളോളം കാത്തിരുന്നു. രാത്രിക്ക്‌ കനം വച്ചു. ആശാന്‍കുട്ടിയുടെ പ്രതീക്ഷ അന്നത്തെ സൂര്യനൊപ്പം അസ്‌തമിച്ചു. ഞാന്‍ പറഞ്ഞു വാ, നമുക്ക്‌ മടങ്ങാം. അപ്പോള്‍ ആശാന്‍കുട്ടി പറഞ്ഞു. എടാ, ഇന്നലെ സായ്‌പിന്‌ എന്നോട്‌ ഭയങ്കരസ്‌നേഹം ആയിരുന്നു. പോകുന്നതിന്‌ മുമ്പ്‌ പതിവില്ലാതെ കെട്ടിപ്പിടിച്ചു. ഷേക്ക്‌ഹാന്‍ഡ്‌ തന്നു. പിന്നെ, ഈ നോട്ടും തന്നു. കൈയിലുള്ള പത്തു പൗണ്ട്‌ കാണിച്ച്‌ അയാള്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു എന്നാല്‍ സായ്‌പ്‌ അവധികഴിഞ്ഞ്‌ പോയിക്കാണും എന്ന്‌. പ്രതീക്ഷയോടെ ചുറ്റുംനോക്കി അയാള്‍ തന്റെ കുടിലിലേയ്‌ക്ക്‌ മടങ്ങി. ദിവസങ്ങള്‍ മാസങ്ങളായി. മാസങ്ങള്‍ വര്‍ഷങ്ങളും. ആശാന്‍കുട്ടിക്ക്‌ പ്രായമായി. ഞാന്‍ ബോംബെയ്‌ക്ക്‌ പോയി. പിന്നീട്‌, ഇംഗ്ലണ്ടില്‍ എത്തി. ആദ്യ അവധിക്ക്‌ നാട്ടില്‍ ചെന്നപ്പോള്‍ എന്നെ മാറ്റി നിര്‍ത്തി ആശാന്‍കുട്ടി സ്വകാര്യമായി പറഞ്ഞു. മോനേ, ആ റിച്ചാര്‍ഡ്‌ സായ്‌പിനെ നീ കണ്ടുപിടിക്കണം. നിനക്ക്‌ അയാളെ പെട്ടെന്ന്‌ തിരിച്ചറിയാം. അയാളുടെ ഇടത്തെ കാതില്‍ ഒരു കടുക്കനും കൈയുടെ തണ്ടയില്‍ പച്ച മഷിക്ക്‌ വരച്ച പടവും ഉണ്ട്‌. അവധികഴിഞ്ഞ്‌ മടങ്ങിവന്ന ഞാന്‍ ഒരോ വെള്ളക്കാരനിലും ആശാന്‍കുട്ടിയുടെ റിച്ചാര്‍ഡ്‌ സായ്‌പിനെ തിരയുന്നു.