About us | Media Kit | Contact us | Font | Sitemap
 
 
 


ബയോമെട്രിക്‌ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇനി പോസ്‌റ്റ്‌ ഓഫീസുകളിലും സൗകര്യം

ലണ്ടന്‍: യുകെ വിസയ്‌ക്കായുള്ള ബയോമെട്രിക്‌സ്‌ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‌ പോസ്‌റ്റ്‌ ഓഫീസുകളില്‍ സൗകര്യമൊരുക്കും. വിദേശപൗരത്വമുള്ളവര്‍ക്ക്‌ ഐഡന്റിറ്റി കാര്‍ഡുകള്‍ നല്‌കുന്നതിനുവേണ്ടിയാണ്‌ ബയോമെട്രിക്‌സ്‌ വിവരങ്ങള്‍ സമാഹരിക്കുന്നത്‌. ഇതിനായി 17 പോസ്‌റ്റ്‌ ഓഫീസുകളെയാണ്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌. വിരലടയാളവും ഫോട്ടോയും ശേഖരിക്കുന്നതിന്‌ ഇവിടെ സൗകര്യമുണ്ടായിരിക്കും. പോയിന്റ്‌ അടിസ്ഥാനമായ പുതിയ സംവിധാനത്തില്‍ ടയര്‍ 2 വര്‍ക്ക്‌ വിസയ്‌ക്ക്‌ അപേക്ഷിക്കുന്നവര്‍ ജനുവരി ആറു മുതല്‍ ബയോമെട്രിക്‌ വിവരങ്ങള്‍ നല്‌കണം. യുകെയിലെങ്ങുമായി 11 ബയോമെട്രിക്‌ എന്‍റോള്‍മെന്റ്‌ സെന്ററുകളാണുള്ളത്‌. ഇതിനു പുറമെയാണ്‌ പോസ്‌റ്റ്‌ ഓഫീസുകളിലെ സൗകര്യം. അപ്പോയിന്റ്‌മെന്റ്‌ ഇല്ലാതെ തന്നെ നേരിട്ട്‌ എത്തുന്നവരുടെ ബയോമെട്രിക്‌ വിവരങ്ങള്‍ ശേഖരിക്കും. പോസ്‌റ്റ്‌ ഓഫീസില്‍ ബയോമെട്രിക്‌ വിവരങ്ങള്‍ നല്‍കുന്നതിന്‌ അധികമായി എട്ട്‌ പൗണ്ട്‌ നല്‌കണം.