About us | Media Kit | Contact us | Font | Sitemap
 
 

കൊച്ചി ബസ്‌ ടെര്‍മിലിനായി 121 കോടി രൂപയുടെ പദ്ധതിക്ക്‌ അംഗീകാരം

കൊച്ചി: നഗരത്തിലെ ഗതാഗതക്കുരുക്കിന്‌ ഒരു പരിധി വരെ പരിഹാരമാകാന്‍ ലക്ഷ്യമിടുന്ന വൈറ്റില ബസ്‌ ടെര്‍മിനായി 121 കോടി രൂപയുടെ പദ്ധതിക്ക്‌ അംഗീകാരമായി. മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ ചെയര്‍മാനായി സൊസൈറ്റിക്കായിരിക്കും തുടക്കത്തില്‍ ടെര്‍മനിലിന്റെ നിര്‍മാണ ചുമതല. പിന്നീട്‌ സൊസൈററിയെ കമ്പനിയായി രജിസ്റ്റര്‍ ചെയ്യും. രാജ്യാന്തര നിലവാരത്തിലാണ്‌ ബസ്‌ ടേര്‍മിനല്‍ നിര്‍മിക്കുന്നത്‌.
തദ്ദേശസ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടിയാണ്‌ വൈസ്‌ ചെയര്‍മാന്‍. മന്ത്രിമാരായ എസ്‌. ശര്‍മ, ഡോ. തോമസ്‌ ഐസക്‌, ജോസ്‌ തെറ്റയില്‍, മുല്ലക്കര രത്‌നാകരന്‍ എന്നിവരും നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രഫ. മേഴ്‌സി വില്യംസ്‌, ജിസിഡിഎ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എസ്‌. ഷീല എന്നിവര്‍ സൊസൈററിയില്‍ അംഗങ്ങളായിരിക്കും. ജില്ലാ കളക്ടര്‍ ഡോ. എം. ബീനയാണ്‌ മാനേജിംഗ്‌ ഡയറക്ടര്‍.
വൈറ്റിലയില്‍ ഏറ്റെടുക്കുന്ന 24 ഏക്കര്‍ സ്ഥലത്തിനു പകരമായി കൃഷിവകുപ്പിന്‌ മുണ്ടംവേലിയില്‍ 18 ഏക്കര്‍ നല്‌കും. കിറ്റ്‌കോയാണ്‌ പ്രൊജക്ട്‌ കണ്‍സള്‍ട്ടന്റ്‌. മൊത്തം പദ്ധതി വിഹിതത്തിന്റെ അന്‍പതു ശതമാനം വരെ കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റായി നല്‌കും. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായി 30 ശതമാനവും കോര്‍പ്പറേഷന്‍ 20 ശതമാനവും കണ്ടെത്തും.